Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്സവത്തിനിടെ യുവാവിനെ...

ഉത്സവത്തിനിടെ യുവാവിനെ സൗ​ഹൃ​ദം ന​ടി​ച്ചെ​ത്തി​യ സം​ഘം കുത്തിക്കൊലപ്പെടുത്തി

text_fields
bookmark_border
ഉത്സവത്തിനിടെ യുവാവിനെ സൗ​ഹൃ​ദം ന​ടി​ച്ചെ​ത്തി​യ സം​ഘം കുത്തിക്കൊലപ്പെടുത്തി
cancel
കൊ​ട്ടി​യം(കൊല്ലം): ഉ​ത്സ​വ കെ​ട്ടു​കാ​ഴ്ച ക​ണ്ടു​നി​ന്ന യു​വാ​വി​നെ സൗ​ഹൃ​ദം ന​ടി​ച്ചെ​ത്തി​യ സം​ഘം കൂ​ട് ടി​ക്കൊ​ണ്ടു​പോ​യി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​നും കു​ത്തേ​റ്റു. ഇ​യാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മൈ​ലാ​പ്പൂ​ര് മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​ക്ക് പി​റ​കി​ൽ നാ​സി​ലാ മ​ൻ​സി​ലി​ൽ ന​വാ​സി​​െൻറ​യും സ​ജീ​ന​യു​ടെ​യും മ​ക​ൻ നൗ​ഫ​ൽ (19) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൈ​ലാ​പ്പൂ​ര് മേ​ലേ​വി​ള​യി​ൽ വീ​ട്ടി​ൽ മി​ഥി​ലാ​ജി​​െൻറ മ​ക​ൻ ഫ​വാ​സ്(18) ആ​ണ് കു​ത്തേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ത​ഴു​ത്ത​ല ശ്രീ ​മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ അ​വി​ട്ടം തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള കെ​ട്ടു​കാ​ഴ്ച​ക​ൾ ന​ട​ക്ക​വെ ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കെ​ട്ടു​കാ​ഴ്ച​ക​ൾ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കൊ​ട്ടി​യം ജ​ങ്​​ഷ​​െൻറ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ള്ള ലോ​ഡ്ജി​നു സ​മീ​പ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് നൗ​ഫ​ലി​നെ​യും ഫ​വാ​സി​നെ​യും സൗ​ഹൃ​ദം ന​ടി​ച്ച് റോ​ഡി​ന​ടു​ത്തു​ള്ള ഇ​ട​വ​ഴി​യി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി കു​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ത​ട്ടാ​മ​ല മു​സ്​​ലിം ജ​മാ​അ​ത്ത് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottiyam murder
News Summary - kottiyam murder
Next Story