ജിത്തുവിന്റെ കൊലപാതകം: ഞെട്ടലോടെ നാട്ടുകാർ
text_fieldsകൊട്ടിയം: കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കുരീപ്പള്ളി നിവാസികൾ അറിഞ്ഞത് ഞെട്ടലോടെ. വിവരമിഞ്ഞ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വൻജനാവലിയാെണത്തിയത്. കൊട്ടിയം- കുണ്ടറ റോഡിൽ ഗതാഗതവും ഏറെനേരം ഗതാഗതവും തടസപ്പെട്ടു. സംഭവമറിഞ്ഞ് ആയിരങ്ങൾ എത്തിയതോടെ പോലീസ് വടം കെട്ടി തിരിച്ചാണ് ജനങ്ങളെ നിയന്ത്രിച്ചത്.
രാത്രി എട്ടൊടെയാണ് മേൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ജില്ലാ പഞ്ചായത്ത് അംഗം സി.പി. പ്രദീപ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ആശാ ചന്ദ്രൻ, നാസറുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് കോശി, ഗ്രാമ പഞ്ചായത്ത് അംഗം വേണുഗോപാൽ, ഫൈസൽ കുളപ്പാടം എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
