Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയത്ത് ഉരുൾപൊട്ടൽ...

കോട്ടയത്ത് ഉരുൾപൊട്ടൽ ; മീനച്ചിൽ, മണിമലയാർ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരുന്നു

text_fields
bookmark_border
കോട്ടയത്ത് ഉരുൾപൊട്ടൽ ; മീനച്ചിൽ, മണിമലയാർ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരുന്നു
cancel

കോട്ടയം : ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. മൂന്നിലവ് പഞ്ചായത്തിലെ കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറ, മങ്കൊമ്പ് പ്രദേശത്തും കൂട്ടിക്കൽ പഞ്ചായത്തിലെ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലുമാണ് ഉരുൾപൊട്ടിയത്. ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ വിവിധയിടങ്ങളിൽ വെള്ളം കയറി. ബിഷപ്പ് ഹൗസിന് മുൻഭാഗവും, കൊട്ടാരമറ്റവും വെള്ളത്തിനടിയിലായി.

മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കടന്നു.

എന്നാൽ പാലാ ടൗണിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയനിലയിലാണ്. വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ വ്യാപാരികൾ ഇന്നലെ തന്നെ മാറ്റിയിരുന്നു. പാലായിലെ പ്രധാന ടൗൺ ഭാഗത്ത് ഇതുവരെ വെള്ളം കയറാത്തത് ആശ്വാസമാണ് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayammeenachilarManimalayarflash flood
News Summary - kottayamflashflood
Next Story