Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപങ്കാളി കൈമാറ്റം:...

പങ്കാളി കൈമാറ്റം: പരാതിക്കാരിയും പ്രതിയും ഇല്ലാതായി, എങ്ങുമെത്താതെ കേസ്

text_fields
bookmark_border
പങ്കാളി കൈമാറ്റം: പരാതിക്കാരിയും പ്രതിയും ഇല്ലാതായി, എങ്ങുമെത്താതെ കേസ്
cancel

കോട്ടയം: പരാതിക്കാരിയും പ്രതികളിലൊരാളും ഇല്ലാതായതോടെ മാഞ്ഞുപോകുന്നത് കേരളത്തെ ഞെട്ടിച്ച പങ്കാളി കൈമാറ്റക്കേസ്. സംഭവത്തിലെ ഏക പരാതിക്കാരിയാണ്​ ​കൊല്ലപ്പെട്ട ജൂബി. ഇവരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച കേസിലെ പ്രതിയായ ഭർത്താവ് ഷിനോ മാത്യു ചികിത്സക്കിടെ ഇന്നലെയാണ് മരണപ്പെട്ടത്.

ജൂബി പേര്​ വെളിപ്പെടുത്താതെ യൂട്യൂബിൽ പങ്കുവെച്ച അനുഭവങ്ങളാണ്​ സംഭവം പുറത്തുകൊണ്ടുവന്നത്​. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച്​ പങ്കാളികളെ ലൈംഗിക ബന്ധത്തിന്​ കൈമാറുന്ന നിരവധി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി ജൂബിയുടെ മൊഴികളിൽനിന്ന്​ വ്യക്തമായിരുന്നെങ്കിലും ആരും പരാതിയുമായി മുന്നോട്ടുവരാത്തതിനാൽ കേസ്​ പാതിവഴിയിൽ നിലക്കുകയായിരുന്നു. യൂട്യൂബിലെ വെളിപ്പെടുത്തൽ കണ്ട ബന്ധുക്കൾ സംശയം തോന്നി അന്വേഷിച്ചു. തുടർന്ന്​ ജൂബി വീട്ടുകാർക്കൊപ്പം മണർകാട്ടെ വീട്ടിലേക്കുപോന്നു. ​

പൊലീസിന്​ യുവതി നൽകിയ പരാതിയിൽ ഒമ്പതുപേർക്കെതിരെ കറുകച്ചാൽ പൊലീസ്​ കേസെടുക്കുകയും ഷിനോ അടക്കം ഏഴുപേർ അറസ്റ്റിലാവുകയും ചെയ്​തിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ഷിനോ മാപ്പുപറഞ്ഞശേഷം ജൂബിയെ തിരിച്ചുകൊണ്ടുപോയെങ്കിലും വീണ്ടും ഇയാൾ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന്​ പ്രേരിപ്പിച്ചു. പലതവണ ഇതിന്‍റെ പേരിൽ ജൂബി പിണങ്ങി സ്വന്തം വീട്ടിലേക്ക്​ മടങ്ങിയിരുന്നു. രണ്ടുമാസം മുമ്പാണ്​ അവസാനമായി പോന്നത്​. ഇതിന്‍റെ വൈരാഗ്യത്തിൽ കൊലപ്പെടുത്തി എന്നാണു കരുതുന്നത്​.

സംഭവസമയത്ത്​ ജൂബി വീട്ടിൽ ഒറ്റക്കായിരുന്നു. അടുത്ത വീട്ടിൽ കളിക്കാൻപോയ മക്കൾ തിരിച്ചെത്തിയപ്പോഴാണ്​ വെട്ടേറ്റുകിടക്കുന്ന യുവതിയെ കണ്ടത്​. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അന്ന്​ രാവിലെ ഷിനോയെ വീടിന്​ പരിസരത്ത്​ കണ്ടിരുന്നതായി പൊലീസിന്​ മൊഴിലഭിച്ചിരുന്നു. കങ്ങഴയിൽ വാടകക്ക്​ താമസിച്ചിരുന്ന ഇയാൾ കേസിനുശേഷം ചങ്ങനാശ്ശേരി പെരുമ്പനച്ചിക്ക്​ താമസം മാറ്റിയിരുന്നു. ഇവിടെവെച്ചാണ്​ വിഷംകഴിച്ചത്​.

ഷിനോയാണ് ജൂബിയെ കൊന്നതെന്ന് സാഹചര്യത്തെളിവുണ്ടെങ്കിലും താനല്ല കൊന്നതെന്നാണ് ഷിനോയുടെ മൊഴി. ജൂബിയുടെ പിതാവിന്‍റെ പരാതിയിലാണ്​ പൊലീസ്​​ ഇയാൾക്കെതിരെ കേസെടുത്തത്​. ഡിസ്​ചാർജായ ശേഷം ചോദ്യംചെയ്യാനിരിക്കെയാണ്​ മരണം സംഭവിച്ചത്​.

ഷിനോ മാത്യുവിന്‍റെ മരണം ‘പൊളോണിയം’ അകത്തുചെന്ന്​

കോട്ടയം: ഷിനോ മാത്യു മരിച്ചത്​ ‘പൊളോണിയം’ റേഡിയേഷൻ വിഷം അകത്തുചെന്നാണെന്ന്​​ സൂചന. രക്തസാമ്പിൾ പരിശോധനയുടെ ഫലം ലഭ്യമായാലേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ആശുപത്രിയിൽവെച്ച്​​ ഇയാൾ തന്നെയാണ്​ പൊലീസിനോട്​ ഇക്കാര്യം വ്യക്തമാക്കിയത്​. ഓൺലൈനിലാണ്​ വാങ്ങിയത്​. ഇത്​ എത്തിച്ച ​​കൊറിയർ കമ്പനിയിലെ ജീവനക്കാരിൽനിന്ന്​ ​പൊലീസ്​ മൊഴിയെടുത്തിരുന്നു.

റേഡിയേഷനുള്ളതിനാൽ മെഡിക്കൽ കോളജ്​ ആശുപത്രിയിലും സൂക്ഷ്മതയോടെയാണ്​ ഇയാളെ കൈ​കാര്യം ചെയ്തത്​. ഐസൊലേഷൻ വാർഡിലാണ്​ ചികിത്സിച്ചിരുന്നത്​. എന്നാൽ, പൊളോണിയം വ്യക്തികൾക്ക് വാങ്ങാൻ ലഭിക്കുന്നതല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Couple swapping
News Summary - Kottayam wife swapping case
Next Story