Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവഴിയരികിൽ കിടന്നത്​...

വഴിയരികിൽ കിടന്നത്​ ഒരുമണിക്കൂർ; കോവിഡ്​ ഭീതിയിൽ സഹായം വൈകി വയോധികൻ മരിച്ചു

text_fields
bookmark_border
വഴിയരികിൽ കിടന്നത്​ ഒരുമണിക്കൂർ; കോവിഡ്​ ഭീതിയിൽ സഹായം വൈകി വയോധികൻ മരിച്ചു
cancel
camera_alt???????? ??.????.??.??.?? ????????????????? ????? ??????? ?????? ?????????? ????????? ???????? ????????????????? ??????????

കോട്ടയം: കോവിഡ്​ ഭീതിയിൽ സഹായമെത്താൻ ​ൈവകിയതിനെത്തുടർന്ന്​ നഗരമധ്യത്തിൽ കുഴഞ്ഞുവീണ വയോധികൻ ആശുപത്രിയിലെത്തുംമുമ്പ്​ മരിച്ചു. 
സ്വകാര്യ വാഹനങ്ങളിൽ കയറ്റാൻ പലരും മടിച്ചതിനെത്തുടർന്ന്​ ചികിത്സ ലഭിക്കാതെ ഒരുമണിക്കൂറോളം റോഡിൽ കിടന്നശേഷമാണ്​ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക്​ കൊണ്ടുപോകാൻ ആംബുലൻസ്​ ലഭിച്ചത്​.

 

ഒരുമണിക്കൂറിനു ശേഷമെത്തിയ സ്വകാര്യ ട്രസ്​റ്റി​​െൻറ ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. വൈക്കം സ്വദേശി തങ്കപ്പനാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് അ​േഞ്ചാടെയാണ് ഇദ്ദേഹം കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ തിയറ്റർ റോഡിനോട് ചേർന്ന് കുഴഞ്ഞുവീണത്.

മതിലിനോട് ചേർന്ന് നിൽക്കുന്നതിനിടെ മുഖമടിച്ച് വീഴുകയായിരുന്നു. യാത്രക്കാർ അറിയിച്ചതനുസരിച്ച് കൺട്രോൾ റൂമിൽനിന്ന് പൊലീസെത്തിയെങ്കിലും ആംബുലൻസ്​ ലഭിച്ചില്ല. അഗ്​നിരക്ഷാസേനയെ അറിയി​ച്ചെങ്കിലും കോവിഡി​​െൻറ പേരുപറഞ്ഞ് എത്താൻ കഴിയില്ലെന്ന് അറിയിച്ചു. പൊലീസും യാത്രക്കാരും പല ആംബുലൻസുകാരെയും വിളിച്ചിട്ടും കോവിഡ്​ ഭീതിയിൽ വരാൻ തയാറായില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamvaikomcovid 19
News Summary - kottayam vaikom thankappan death-kerala news
Next Story