കോട്ടയം: നഗരമധ്യത്തിൽ അർധരാത്രി കത്തിക്കുത്ത്; പ്രതി പിടിയിൽ
text_fieldsകോട്ടയം: നഗരമധ്യത്തിൽ മദ്യലഹരിയിൽ സുഹൃത്തുക്കൾ ഏറ്റുമുട്ടി ഒരാൾക്ക് കുത്തേറ്റു. തിരുവനന്തപുരം വർക്കല സ്വദേശി ഷൈനാണ് (44) കുത്തേറ്റത്. ആക്രമണത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച നെടുമങ്ങാട് സ്വദേശി എം. ദീപുവിനെ (44) വെസ്റ്റ് പൊലീസ് പിടികൂടി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ബാർ ഹോട്ടലിന് എതിർവശത്തെ റോഡരികിലാണ് സംഭവം നടന്നത്.
ഷൈനിന്റെ കക്ഷത്തിന് താഴെയും നെഞ്ചിന്റെ ഭാഗത്തും പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ് എസ്.ഐ അജയന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് ഷൈനെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം കടന്നുകളയാൻ ശ്രമിച്ച ദീപുവിനെ പൊലീസ് പിടികൂടി.
ദീപുവിന്റെ തലയുടെ ഭാഗത്തും മുറിവേറ്റിട്ടുണ്ട്. ഇരുവരും വർഷങ്ങളായി നഗരത്തിൽ താമസിക്കുന്നവരാണ്. പിടിയിലായ ദീപു തട്ടുകട തൊഴിലാളിയാണ്. ആശുപത്രിയിൽ കഴിയുന്ന ഷൈൻ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

