Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയത്ത് എസ്.ബി.ടി ശാഖയില്‍ തീപിടുത്തം

text_fields
bookmark_border
കോട്ടയത്ത് എസ്.ബി.ടി ശാഖയില്‍ തീപിടുത്തം
cancel

കോട്ടയം: സി.എം.എസ്  കൊളേജ് ജങ്ഷന്‍ എസ്.ബി.ടി ശാഖയില്‍ വന്‍തീപ്പിടിത്തം. ബാങ്കിന്റെ ശാഖയുടെ രണ്ടാം നില ഭാഗികമായി കത്തി നശിച്ചു. ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. 35 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കമ്പ്യൂട്ടറും ഫർണിച്ചറും രേഖകളും പൂർണമായും കത്തി നശിച്ചിട്ടിട്ടുണ്ട്.
എന്നാല്‍ ബാങ്കില്‍ സൂക്ഷിച്ച പണത്തിനോ ബാങ്കിലെ ലോക്കറുകള്‍ക്കോ യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. പ്രഭാത സവാരിക്ക് ഇറങ്ങിയവരാണ് കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ അഗ്‌നിശമന സേനയെയും പൊലീസിനെയും വിവരം അറിയിച്ചു. രണ്ടു മണിക്കൂറോളം നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kottayam sbt
Next Story