Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2016 5:03 PM IST Updated On
date_range 1 July 2017 9:37 AM ISTകോട്ടയം റൂട്ടിൽ ശനിയാഴ്ച ട്രെയിൻ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
കോട്ടയം: പിറവം -കുറുപ്പന്തറ റെയിൽവേ റൂട്ടിൽ ശനിയാഴ്ച ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ഇരട്ടപ്പാതയുടെ അവസാനഘട്ട ജോലികൾ പൂർത്തിയാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഏഴു ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കും. ഒരു ട്രെയിൻ വൈകിയും അഞ്ചെണ്ണം ആലപ്പുഴ വഴിയും സർവീസ് നടത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകൾ
- 66307/66308 05.25 എ.എം, എറണാകുളം-കൊല്ലം, 11.30 എ.എം കൊല്ലം-എറണാകുളം പാസഞ്ചർ
- 56387/56388 11.30 എ.എം എറണാകുളം-കായംകുളം, 17.00 പി.എം കായംകുളം-എറണാകുളം പാസഞ്ചർ
- 66302 08.50 എ.എം കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)
- 66301 14.40 പി.എം എറണാകുളം-കൊല്ലം മെമു
- 56381/56382 10.00 എ.എം എറണാകുളം-കായംകുളം പാസഞ്ചർ, 13.00 പി.എം കായംകുളം-എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
- 56377 07.05 എ.എം ആലപ്പുഴ-കായംകുളം പാസഞ്ചർ (ആലപ്പുഴ വഴി)
- 56380 08.3 എ.എം കായംകുളം-എറണാകുളം പാസഞ്ചർ (ആലപ്പുഴ വഴി)
ഭാഗികമായി റദ്ദാക്കിയത്
56365/56366 പുനലൂർ, ഗുരുവായൂർ പാസഞ്ചറുകൾ (ഇടപ്പള്ളിക്കും പുനലൂരിനും മധ്യേ)
വൈകുന്ന ട്രെയിനുകൾ
16525 കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് (കോട്ടയം വഴി) 30 മിനിറ്റ് വൈകും.
വഴിതിരിച്ചു വിടുന്ന ട്രെയിനുകൾ (ആലപ്പുഴ വഴി)
- 12081 കണ്ണൂർ തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്
- 16382 കന്യാകുമാരി മുംബൈ സി.എസ്.ടി എക്സ്പ്രസ്
- 16649/16650 നാഗർകോവിൽ-മംഗലാപുരം, മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസുകൾ
- 17229/17230 തിരുവനന്തപുരം-ഹൈദരാബാദ്, ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സ് പ്രസുകൾ
- 12626/12625 ന്യൂഡൽഹി-തിരുവനന്തപുരം, തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസുകൾ
(ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജംങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ ഉണ്ടാകും.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
