Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോട്ടയം റാഗിങ് കേസ്: പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
കോട്ടയം ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും, ജാമ്യാപേക്ഷ തള്ളിയിരുന്നു
kottayam nursing college ragging
cancel
camera_alt

റാഗിങ് കേസിലെ പ്രതികൾ

കോട്ടയം: കോട്ടയം ഗാന്ധിനഗർ ഗവൺമെൻ്റ് നഴ്സിങ് കോളജ് റാഗിങ് കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കോട്ടയം ജില്ല സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തെ ഏറ്റുമാനൂർ കോടതിയും, ജാമ്യാപേക്ഷ തള്ളിയിരുന്നു.

മലപ്പുറം വണ്ടൂര്‍ കരുമാറപ്പറ്റ കെ.പി. രാഹുല്‍ രാജ് (22), മൂന്നിലവ് വാളകം കരയില്‍ കീരിപ്ലാക്കല്‍ സാമുവല്‍ ജോണ്‍സണ്‍ (20), വയനാട് നടവയല്‍ പുല്‍പ്പള്ളി ഞാവലത്ത് എന്‍.എസ്. ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട് കച്ചേരിപ്പടിയില്‍ സി. റിജില്‍ ജിത്ത് (20), കോരുത്തോട് മടുക്ക നെടുങ്ങാട്ട് എന്‍.വി. വിവേക് (21) എന്നിവരാണ് പ്രതികൾ.

ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികളായ പ്രതികൾ ക്രൂരമായി റാഗ് ചെയ്തെന്നാണ് പരാതി. അഞ്ചുപേരും മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥികളാണ്. മൂന്നുമാസത്തോളം റാഗിങ് നീണ്ടുനിന്നെന്ന് പരാതിയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam ragging case: Bail application of accused students rejected
Next Story