കോട്ടയത്തുനിന്ന് ബുധനാഴ്ച ഒഡിഷയിലേക്ക് ട്രെയിൻ
text_fieldsകോട്ടയം: അന്തർ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങിയതോടെ ജില്ലയിലും ഒരുക്കങ്ങൾ. സ്വദേശത്തേക്ക് മടങ്ങാന്‍ താൽപര്യമുള്ള തൊഴിലാളികളെ കണ്ടെത്താൻ കണക്കെടുപ്പ് തുടങ്ങി. ബുധനാഴ്ച ഒഡിഷയിലേക്ക് ജില്ലയിൽനിന്നുള്ള ആദ്യട്രെയിൻ പുറപ്പെടും. കോട്ടയത്തുനിന്ന് പുറപ്പെടുന്ന ട്രെയിനിലേക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളികളെ കെ.എസ്.ആർ.ടി.സി ബസുകളിൽ എത്തിക്കാനാണ് തീരുമാനം. പ്രാഥമിക കണക്കെടുപ്പിൽ ഒഡിഷയിൽനിന്നുള്ള 900ത്തോളം പേർ ജില്ലയുടെ വിവിധ ഭാഗങ്ങളിലുെണ്ടന്നാണ് കണക്ക്.
ഇതിൽ താൽപര്യമുള്ള മുഴുവൻപേരെയും ഈ ട്രെയിനിൽ നാട്ടിലേക്ക് അയക്കാനാണ് തീരുമാനം. ആദ്യദിനം രജിസ്ട്രർ ചെയ്തത് 8000ത്തോളംപേർ. സംസ്ഥാനത്തിെൻറ മറ്റ് ഭാഗങ്ങളിൽനിന്ന് ട്രെയിനുകൾ പുറപ്പെട്ട് തുടങ്ങിയതിനുപിന്നാലെ ശനിയാഴ്ച രാവിലെയാണ് ജില്ലയിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന് തുടക്കമിട്ടത്. നിശ്ചിത മാതൃകയിലുള്ള ഫോറത്തില്‍ തൊഴിലാളികള്‍ നിലവില്‍ താമസിക്കുന്ന സ്ഥലം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം, പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. യാത്രചെലവ് വഹിക്കാന്‍ തയാറുള്ളവരെയാണ് നാട്ടിലേക്ക് അയക്കുന്നത്.
എന്നാൽ, യാത്രെചലവ് സ്വന്തമായി വഹിക്കാന്‍ കഴിയാത്തവരെയും വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ നടപടി. തൊഴിലാളികളെ പരിശോധിച്ച് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ആരോഗ്യവകുപ്പിെൻറ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. പഞ്ചായത്ത്, റവന്യൂ, തൊഴില്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ നേരിട്ടെത്തിയാണ് വിവരശേഖരണം. പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത് തഹസില്‍ദാര്‍മാരാണ്. നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധരായ എല്ലാവര്‍ക്കും പോകുന്നതിന് അവസരമൊരുക്കുമെന്ന് കലക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ തൊഴിലാളികള്‍ താമസസ്ഥലം വിട്ടിറങ്ങരുത്. ജില്ലയില്‍ ഏകദേശം 27,000 അന്തർ സംസ്ഥാന തൊഴിലാളികളാണുള്ളത്. ഇതില്‍ 18,000 ഓളംപേര്‍ പശ്ചിമബംഗാളില്‍നിന്നുള്ളവരാണ്. ക്രമീകരണങ്ങള്‍ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. ജില്ല പൊലീസ് മേധാവി ജി. ജയദേവ്, അസി. കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം അനില്‍ ഉമ്മന്‍, പാലാ ആര്‍.ഡി.ഒ ജി. പ്രദീപ്കുമാര്‍, ആര്‍.ഡി.ഒ ജോളി ജോസഫ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
