മൃതദേഹം വെട്ടിനുറുക്കി ചാക്കിൽ: ഗുണ്ടയും ഭാര്യയും അറസ്റ്റിൽ
text_fieldsകോട്ടയം: മാങ്ങാനത്ത് തലയില്ലാതെ വെട്ടിനുറുക്കിയനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട വിനോദ് കുമാറിനെയും (കമ്മൽ വിനോദ്-58), ഭാര്യ കുഞ്ഞുമോളെയും (38) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനോദ് കുമാർ. പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷാണ് (40) കൊല്ലപ്പെട്ടത്. ആനപ്പാപ്പാനും ചില കേസുകളിൽ പ്രതിയുമായ സന്തോഷിെൻറ മൃതദേഹം ചാക്കുകളിൽ മാങ്ങാനം മന്ദിരം കലുങ്കിന് സമീപത്തെ പാടത്ത് ഞായറാഴ്ചയാണ് കണ്ടെത്തിയത്. തല തിങ്കളാഴ്ച കോട്ടയം^പുതുപ്പള്ളി റോഡിൽ മക്രോണിപാലത്തിനു സമീപത്തെ തോട്ടിൽനിന്നും കണ്ടെടുത്തു. ഞായറാഴ്ച കസ്റ്റഡിയിലെടുത്ത വിനോദും കുഞ്ഞുമോളും നൽകിയ സൂചനയനുസരിച്ചുള്ള തിരച്ചിലിലാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ തല കിട്ടിയത്.

തല ഉപേക്ഷിച്ച സ്ഥലം കുഞ്ഞുമോളാണ് കാണിച്ചുകൊടുത്തത്. തുടർന്ന് തോട്ടിലിറങ്ങി പരിശോധിച്ചപ്പോൾ കവറിൽ പൊതിഞ്ഞ് കല്ലുകെട്ടിത്താഴ്ത്തിയനിലയിൽ കണ്ടെത്തി. സന്തോഷിനെ തലക്കടിച്ച് കൊന്നശേഷം തല അറുക്കുകയായിരുെന്നന്ന് വിനോദ് സമ്മതിച്ചു. ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് അറവുമാലിന്യമാണെന്നുകരുതി കുഴിച്ചിടാൻ ശ്രമിച്ച പ്രദേശവാസി ബിജുവാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. കഴുത്തിനു താഴെയുള്ള ഭാഗം ഒരുചാക്കിലും ബാക്കി മറ്റൊന്നിലുമാക്കിയാണ് ഉപേക്ഷിച്ചത്.

നിരവധി പോക്കറ്റടിക്കേസിൽ പ്രതിയായ സന്തോഷിനെ ദിവസങ്ങളായി കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ, മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇയാൾ അവസാനമായി വിളിച്ചത് കമ്മൽ വിനോദിെൻറ ഭാര്യ കുഞ്ഞുമോളെയാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിനോദിനെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച അർധരാത്രിവരെ നീണ്ട ചോദ്യംചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്. വിനോദും കുഞ്ഞുമോളും മുട്ടമ്പലം നഗരസഭ കോളനിയിലാണ് താമസിച്ചിരുന്നത്. അച്ഛനെ ചവിട്ടിക്കൊന്ന കേസിൽ വിനോദ് ജയിലിൽ കഴിയേവ സന്തോഷ് കുഞ്ഞുമോളുമായി അടുപ്പത്തിലായി. ഇരുവരും മാസങ്ങളോളം ഒന്നിച്ച് താമസിക്കുകയും ചെയ്തു. ഇതേച്ചൊല്ലി വിനോദും സന്തോഷും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. പിന്നീടാണ് സന്തോഷിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
ഇൗമാസം 23ന് വൈകുന്നേരം കുഞ്ഞുമോൾ സന്തോഷിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊലനടത്തിയത്. വീട്ടിലെത്തിയ സന്തോഷിനെ വിനോദ് കമ്പികൊണ്ട് അടിച്ചുവീഴ്ത്തി, തലക്കടിച്ച് കൊലപ്പെടുത്തി. തുടർന്ന് റബർ തോട്ടത്തിൽ െകാണ്ടുപോയി കഷണങ്ങളാക്കി. മൃതദേഹം മൂന്നു ചാക്കിലാക്കി സ്വന്തം ഓട്ടോയിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയി. മാങ്ങാനം മക്രോണി ജങ്ഷനു സമീപത്ത് പൊലീസിനെ കണ്ട് വാഹനം നിർത്തി. പിന്നീട് തലയടങ്ങിയ ചാക്ക് അവിടെ തോട്ടിലിട്ടു. പിന്നീട് കാലും ഉടലുമടങ്ങുന്ന ചാക്ക് മാങ്ങാനം കലുങ്കിനുസമീപത്ത് വിനോദ് ഭാര്യയുടെ സഹായത്തോടെ കുറ്റിക്കാട്ടിലും ഉപേക്ഷിച്ചു.
ജില്ല പൊലീസ് മേധാവിയുടെ ചുമതലയുള്ള കൊച്ചി ഡി.സി.പി കറുപ്പ് സ്വാമി, ഡിവൈ.എസ്.പിമാരായ സഖറിയ മാത്യു, ഗിരീഷ് പി. സാരഥി, സന്തോഷ്, ഷാജിമോൻ ജോസഫ്, സി.ഐമാരായ സാജു വർഗീസ്, നിർമൽ ബോസ്, യു. ശ്രീജിത് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
