ഡ്രൈവറായെത്തി ഒടുവിൽ കൊലപാതകം; പ്രതിക്കെതിരെ വേറെയും കേസുകളെന്ന് പൊലീസ്
text_fieldsകോട്ടയം: താഴത്തങ്ങാടിയിൽ ഭർത്താവിനെ ആക്രമിച്ച ശേഷം വീട്ടമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി സമീപവാസിയും അടുത്തറിയുന്നയാളും. കൊല്ലപ്പെട്ട താഴത്തങ്ങാടി ഷാനിമൻസിലിൽ ഷീബ(60)യും ഭർത്താവും സാലിയുമായി നല്ല പരിചയത്തിലുള്ളയാളാണ് കൊലയാളിയായ 23കാരൻ ബിലാൽ. പലപ്പോഴും ഇയാളെ സാമ്പത്തികമായി ഇവർ സഹായിക്കുകയും ചെയ്തിരുന്നു.
ഷീബ നൽകിയ ചായ കുടിച്ചശേഷമാണ് ഇയാൾ അവരെ ആക്രമിച്ചത്. ഇവരുടെ ഡ്രൈവറായും സഹായത്തിനെത്തുമായിരുന്ന ഇയാൾ മുമ്പ് കോട്ടയം നഗരത്തിലെ ഭക്ഷണശാലകളിൽ പാചകക്കാരനായിരുന്നു. അടുത്തകാലത്ത് എറണാകുളം കേന്ദ്രീകരിച്ച് ഡ്രൈവറായി ജോലി നോക്കിയിരുന്നു. ഇലക്ട്രിക്കല്‍, പ്ലബിങ് ജോലികളിലും വൈദഗ്ധ്യമുണ്ടായിരുന്നു.
ചെറുപ്പകാലത്ത് ഇയാളുടെ പേരിൽ ചില ജുവൈനൽ കേസുകളുമുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. അടുത്ത കാലത്ത് ഒന്ന് രണ്ട് കേസുകളില്‍ പ്രതിയായിരുന്നു. സ്വന്തം വീട് വിട്ട് കൊച്ചി ഇടപ്പള്ളിയിലെ വാടകവീട്ടിലാണ് കുറച്ചുനാളുകളായി താമസിക്കുന്നത്. ബിലാലിൻെെറ മറ്റു ബന്ധങ്ങളെക്കുറിച്ച് പൊലിസ് അന്വേഷിച്ചുവരുന്നതേയുള്ളൂ.
Latest Video
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
