Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം നഗരസഭയിൽ...

കോട്ടയം നഗരസഭയിൽ ഫണ്ടില്ലെന്ന വാർത്ത അടിസ്​ഥാന രഹിതം -മുഖ്യമന്ത്രി

text_fields
bookmark_border
കോട്ടയം നഗരസഭയിൽ ഫണ്ടില്ലെന്ന വാർത്ത അടിസ്​ഥാന രഹിതം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കോട്ടയം നഗരസഭയിൽ സമൂഹ അടുക്കള നടത്താൻ ഫണ്ടില്ലെന്ന വാർത്ത അടിസ്​ഥാന രഹിതമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. തനതുഫണ്ടായി അഞ്ചുകോടി രൂപയുണ്ട്​. സമൂഹ അടുക്കള അടച്ചിടാൻ പാടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സമൂഹ അടുക്കളയിൽ അനാവശ്യ ഇടപെടൽ ഒഴിവാക്കണം. സമൂഹ അടുക്കള നടത്തേണ്ട ചുമതല അതത്​ തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങൾക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്​ഥാനത്തെ 198 റേഷൻ കടകളിൽ പരിശോധന നടത്തി. വിതരണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്​ 17 കേസുകൾ രജിസ്​റ്റർ ചെയ്​തു. 12000 രൂപ പിഴയിട്ടതായും മുഖ്യമന്ത്രി അറിയിച്ചു.

ചരക്ക്​ ലോറികളുടെ വരവിൽ ചെറിയ കുറവുണ്ടായി. സാധനവില ചിലയിടങ്ങളിൽ വർധിക്കുന്നതായും പച്ചക്കറി ക്ഷാമം അനുഭവപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടു. ഇതു പരിഹരിക്കാൻ കൂടുതൽ പച്ചക്കറി സംഭരിക്കാൻ സാധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newscoronaration shopmalayalam newscovid 19community kitchen
News Summary - Kottayam Municipality Community Kitchen Fund -Kerala news
Next Story