പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; ഒരാൾ കസ്റ്റഡിയിൽ
text_fieldsകോട്ടയം: ലോക്ഡൗൺ ലംഘിച്ച് പായിപ്പാട് നടന്ന അതിഥിതൊഴിലാളികളുടെ സമരത്തിൽ ഒരാൾ അറസ്റ്റിൽ. ബംഗാൾ സ്വദേശ ിയായ മുഹമ്മദ് റിഞ്ചുവാണ് അറസ്റ്റിലായത്. കൂടാതെ 2000 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
പായിപ്പാട് പഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ ലേബർ ഓഫിസർ, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തും.
സ്വദേശത്തേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. തൊഴിലാളികൾ പായിപ്പാട്ട് റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. ക്യാമ്പുകളിൽ സംഭരിച്ചിരുന്ന വെള്ളവും ഭക്ഷ്യവസ്തുക്കളും തീർന്നതും പ്രതിഷേധത്തിന് കാരണമായിരുന്നു. കലക്ടറും ജില്ല പൊലീസ് മേധാവിയും സംസാരിച്ചതിന് ഒടുവിലാണ് നാലുമണിക്കൂർ നീണ്ട നാടകീയ രംഗങ്ങൾക്ക് അറുതിയായത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
