നഴ്സസ് ദിനത്തിൽ അഭിമാനത്തോടെ കോട്ടയം മെഡിക്കൽ കോളജ് നഴ്സുമാർ
text_fieldsേകാട്ടയം: നഴ്സസ് ദിനത്തിൽ കേരളത്തിെല ആേരാഗ്യരംഗത്തെ അഭിമാനമാകുന്നതിെൻറ സന്തോഷത്തിലാണ് കോട്ടയം മെഡിക്കൽ കോളജ് സ്റ്റാഫ് നഴ്സുമാർ. കോവിഡ് ബാധിതരെ പരിചരിച്ച സ്റ്റാഫ് നഴ്സ് രേഷ്മ മോഹൻദാസിന് രോഗബാധയുണ്ടായ ഘട്ടത്തിലും സധൈര്യം ഡ്യൂട്ടി ഏറ്റെടുക്കുകയായിരുന്നു സഹപ്രവർത്തകർ.
നിപ ഡ്യൂട്ടി ചെയ്ത മെയിൽ നഴ്സ് മനുദാസ് അടക്കം 25 സ്റ്റാഫ് നഴ്സുമാരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.
രണ്ടാംഘട്ടത്തിലെത്തിയ രോഗികളെ പരിചരിക്കുന്നതിനായി എ അജിത, ലിസി ജോർജ് എന്നിവർ ഹെഡ് നഴ്സുമാരായും ആൻസ് അന്ന ജോൺ, പി.ജെ. ഗീത, വിമല വർഗീസ്, ടിങ്കുമോൾ എ.ആർ, ജയലക്ഷ്മി എം. നായർ, ബബ്ളി കൃഷ്ണൻ, മിനിമോൾ കെ.കെ, ആരണ്യ മധു, അഞ്ജന മധു, നീതു എലിസബത്ത്, ഷൈനി മാത്യു, നിനു എം.മൈക്കിൾ, എം.എസ്. രമ്യമോൾ, മിനു മൈക്കിൾ സ്റ്റാഫ് നഴ്സുമാരായുമുണ്ടായിരുന്നു.
നഴ്സുമാര്‍ക്ക് അഭിനന്ദനവും നന്ദിയുമായി കലക്ടറും
കോട്ടയം: ഫ്ലോറന്‍സ് നൈറ്റിംഗേലിെൻറ പിന്‍ഗാമികള്‍ക്ക് നന്ദിയും ആശംസയും നേർന്ന് കലക്ടറും. കലക്ടർ പി.കെ. സുധീർബാബുവാണ് അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ നഴ്സുമാർക്ക് അഭിനന്ദനവും നന്ദിയും അറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത്. കേരളത്തിെൻറ അംബാസഡര്‍മാരായി ലോകമെമ്പാടും പ്രവര്‍ത്തിക്കുന്നവരെന്ന വിശേഷണമാണ് കലക്ടർ ജില്ലയിലെ നഴ്സുമാർക്ക് നൽകുന്നത്.

കലക്ടറുടെ കുറിപ്പിലെ ഭാഗം: സ്വന്തം സുരക്ഷിതത്വം ഉള്‍പ്പെടെ ഗ്രാമങ്ങളിലെ ഫീല്‍ഡുതല പ്രവര്‍ത്തനത്തില്‍ മുതല്‍ വിവിധ രാജ്യങ്ങളിലെ ആഗോളപ്രശസ്തമായ ആശുപത്രികളില്‍വരെയുള്ള നഴ്സുമാര്‍ കോട്ടയത്തിെൻറ കരുത്താണ്. നിങ്ങളില്‍ രോഗം ബാധിക്കുകയും രോഗമുക്തി നേടുകയും ചെയ്തവരുമുണ്ടാകാം. കുടുംബത്തിലെ ഉത്തരവാദിത്തംപോലും മാറ്റിെവച്ച് ഇപ്പോഴും സേവനം തുടരുന്ന ഓരോരുത്തരെയും ഈ ദിവസത്തില്‍ പ്രത്യേകം ഓര്‍മിക്കുന്നു.
സമാനതകളില്ലാത്ത സേവനത്തിന് ഈ നാടിനുവേണ്ടി അഭിനന്ദനവും നന്ദിയും അറിയിക്കുന്നു. പ്രതിസന്ധികളിലൊന്നില്‍ മനഃസാന്നിധ്യം കൈവിടാതെ മുന്നോട്ടുപോകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
