കോട്ടയം: കുമ്മനം അറുപറയിലെ ദമ്പതികളുടെ തിരോധാനക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇതുസംബന്ധിച്ച ഡി.ജി.പിയുടെ ഉത്തരവ് കോട്ടയം ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചു. അന്വേഷണസംഘെത്ത ക്രൈംബ്രാഞ്ച് ഇനി തീരുമാനിക്കും. ഏപ്രില്‍ ആറിനാണ് കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമി(42)നെയും ഹബീബ(37)യെയും കാണാതായത്. കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാനായി നഗരത്തിലേക്ക് സ്വന്തം കാറിൽ പുറപ്പെട്ട ഇരുവരും മടങ്ങി വന്നില്ല.
ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും തുമ്പൊന്നും കിട്ടാത്ത സാഹചര്യത്തിലാണ് അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനു കൈമാറുന്നത്. റോഡിനോട് ചേര്‍ന്ന പുഴകളിലും ജലാശയങ്ങളിലുമാണ് പ്രധാനമായും തിരച്ചില്‍ നടത്തിയത്. വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ചുള്ള തിരച്ചിലിനായി ഹമ്മിങ്ബേര്‍ഡ് എന്ന സ്വകാര്യ ഡിറ്റക്ടീവ് ഏജന്‍സിയെയും പൊലീസ് ഉപയോഗിച്ചിരുന്നു.