Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആളില്ലാത്ത സമയം നോക്കി കവർച്ച: കോട്ടയത്ത് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് 24 പവൻ മോഷ്ടിച്ചു

text_fields
bookmark_border
ആളില്ലാത്ത സമയം നോക്കി കവർച്ച: കോട്ടയത്ത് വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് 24 പവൻ മോഷ്ടിച്ചു
cancel

കോട്ടയം: കോട്ടയം പൂവത്തളപ്പില്‍ വീട് കുത്തിത്തുറന്ന് 24 പവൻ മോഷ്ടിച്ചു. ചൊള്ളൻപുഴ സി.ജെ. ഏബ്രഹാമിന്റെ വീട്ടിൽനിന്നാണ് സ്വർണം മോഷണം പോയത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയത്ത് അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഏബ്രഹാമിന്റെ ഭാര്യ അസുഖത്തെതുടർന്ന് പാലായിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഏബ്രഹാമും ഭാര്യക്കൊപ്പം ആശുപത്രിയിലായിരുന്നു. ഏബ്രഹാമിന്റെ മൂത്തമകൻ, രണ്ടാമത്തെ മകനെയും കുടുംബത്തെയും നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ പോയ സമയത്തായിരുന്നു മോഷണം. രണ്ടാമത്തെ മകനും കുടുംബവും യു.കെയിലാണ്. വിമാനത്താവളത്തില്‍ പോയി തിരിക്കെ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയെന്ന് മനസ്സിലായത്.

40 പവൻ സ്വർണം മോഷണം പോയെന്നാണ് ആദ്യം വീട്ടുകാർ അറിയിച്ചത്. എന്നാൽ, കുറച്ച് സ്വർണം വീടിന് സമീപത്തുനിന്ന് തന്നെ കണ്ടെത്തിയിരുന്നു. മോഷ്ടാക്കളുടെ കൈയിൽനിന്ന് താഴെ വീണതായിരിക്കാം ഈ സ്വർണമെന്നാണ് നിഗമനം. കുറച്ച് പണവും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam House Robbery: 24 Sovereigns of Gold Stolen
Next Story