Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മലയോരം ഉണർന്നെണീറ്റത്​ ദുരന്തത്തിലേക്ക്​; മലവെളളപ്പാച്ചിലിൽ കുത്തിയൊലിച്ച്​ മണ്ണും മനുഷ്യരും
cancel
camera_alt

പ്രതീകാത്മക ചിത്രം

Homechevron_rightNewschevron_rightKeralachevron_rightമലയോരം ഉണർന്നെണീറ്റത്​...

മലയോരം ഉണർന്നെണീറ്റത്​ ദുരന്തത്തിലേക്ക്​; മലവെളളപ്പാച്ചിലിൽ കുത്തിയൊലിച്ച്​ മണ്ണും മനുഷ്യരും

text_fields
bookmark_border

കോട്ടയം:കുത്തിയൊലിച്ച്​ വന്ന മലവെളളം കോട്ടയത്തി​ന്‍റെ മലയോരത്ത്​ വിതച്ചത് സമാനതകളില്ലാത്ത​ വൻ ദുരന്തം.അതിതീവ്രമഴയുടെ പിന്നാലെ ഉരുൾപൊട്ടിയൊഴുകിയതോടെ വിറങ്ങലിച്ചത്​ കോട്ടയത്തിന്‍റെ മലയോര ദേശങ്ങളാണ്​. കൂട്ടിക്കൽ, മുണ്ടക്കയം, ഇൗരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, ഏന്തയാർ, കൊക്കയാർ, പൂഞ്ഞാർ മേഖലകളിൽ കനത്ത നാശമാണ്​ മഴ വിതച്ചത്​. തുടരെ തുടരെയുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പല സ്ഥലങ്ങളം ഒറ്റപ്പെട്ടു.

പലയിടങ്ങളിലും ഇനിയും രക്ഷാപ്രവർത്തകർക്ക്​ എത്താനായിട്ടില്ല.കൂട്ടിക്കലിലെ കാവാലി, പ്ലാപ്പള്ളി എന്നിവിടങ്ങളിലുണ്ടായ ഉര​ുൾപ്പൊട്ടൽ വൻ ദുരന്തമാണ്​ വിതച്ചത്​. മഹാപ്രളയത്തിൽ പോലും മുങ്ങാത്ത പല പ്രദേശങ്ങളും വീടുകളും വെള്ളത്തിനടയിലായി.

അമ്പതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക്​ മാറ്റിയിരിക്കുകയാണ്​. കൂട്ടിക്കൽ മേഖലയിലാണ് കൂടുതൽ നാശം. ഉരുൾപൊട്ടലിൽ മനുഷ്യരുടെ ജീവനൊപ്പം നിരവധി ​ വീടുകളും കടകളും കൃഷിഭൂമികൾക്കും വൻ നാശം വിതച്ചു.

കനത്ത മഴയിൽ കാഞ്ഞിരപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. കാഞ്ഞിരപ്പള്ളി ഇടക്കു​ന്നത്​ നിർത്തിയിട്ടിരുന്ന സ്​കൂൾ ബസ്​ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. പൂഞ്ഞാർ സെൻറ്​ മേരീസ്​ പള്ളിക്ക്​ മുന്നിൽ കെ.എസ്​.ആർ.ടി.സി ബസ്​ വെള്ളക്കെട്ടിൽ മുങ്ങി​. ഈരാറ്റുപേട്ടക്ക്​ പോകുകയായിരുന്ന ബസ്​ പള്ളിക്ക്​ മുന്നിലെ വലിയ വെള്ളക്കെട്ട്​ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ പകുതിയോളം വെള്ളത്തിൽ മുങ്ങിയത്​. വെള്ളത്തിലേക്ക്​ താഴ്​ന്ന ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rain
News Summary - kottayam hill area woke up to disaster
Next Story