പീഡനത്തിനിരയായ 16കാരിയെയും മാതാപിതാക്കളെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
text_fieldsതലയോലപ്പറമ്പ് (കോട്ടയം): പ്രായപൂർത്തിയാകാത്ത മകൾ പീഡിപ്പിക്കപ്പെട്ടതിൽ മനംനൊ ന്ത് മാതാപിതാക്കൾ വീട്ടിനുള്ളിൽ ജീവനൊടുക്കി. പിന്നാലെ, ഇരയായ പ്ലസ് വൺ വിദ്യാർഥിന ിയും ആത്മഹത്യ ചെയ്തു. സംഭവത്തെ തുടർന്ന് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വെള ്ളൂർ ഇറുമ്പയം കല്ലിങ്കൽ സ്വദേശി വിഷ്ണുദാസിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു.
മാതാപി താക്കളുടെ മൃതദേഹം കിടപ്പുമുറിയിലെ ജനലഴികളിലും പെൺകുട്ടിയുടേത് ഫാനിലും തൂങ്ങിയ നിലയിലാണ് നാട്ടുകാർ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മാതാപിതാക്കൾ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതുകണ്ട പെൺകുട്ടി പിറവത്ത് താമസിക്കുന്ന സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചിരുന്നു. ഇവർ സമീപത്ത് താമസിക്കുന്ന മാതൃസഹോദരിയെ വിവരമറിയിച്ചതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും പെൺകുട്ടിയും മരിച്ചനിലയിലായിരുന്നു.
കൈഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു പെൺകുട്ടി. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞദിവസം വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. വീട്ടുകാരെ ബോധ്യപ്പെടുത്തിയശേഷം ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു കുടുംബം.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. വൈക്കം എസ്.എച്ച്.ഒ എസ്. പ്രദീപ്, വൈക്കം അഡീഷനൽ തഹസിൽദാർ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
