Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം ജില്ലയിലും...

കോട്ടയം ജില്ലയിലും മറ്റ് നാലു ജില്ലകളിൽ ഭാഗികമായും സ്കൂളുകൾക്ക് അവധി

text_fields
bookmark_border
കോട്ടയം ജില്ലയിലും മറ്റ് നാലു ജില്ലകളിൽ ഭാഗികമായും സ്കൂളുകൾക്ക് അവധി
cancel

കോട്ടയം: കോട്ടയം ജില്ലയിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക്​ ബുധനാഴ്ച അവധി. കനത്ത മഴയെ തുടർന്ന്​ കലക്​ടറാണ്​ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി പ്രഖ്യാപിച്ചത്​.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിലെയും നെടുമ്പാശ്ശേരി പാറക്കടവ് പഞ്ചായത്തുകളിലെയും എല്ലാ സ്കൂളുകൾക്കും ബുധനാഴ്ച (18-07-2018) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചെല്ലാനം, കുന്നുകര, പുത്തന്‍വേലിക്കര പഞ്ചായത്തുകളിലെ എല്ലാ സ്കൂളുകള്‍ക്കും ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

ആലപ്പുഴ ജില്ലയിലെ കുട്ടനാട്​, ചെങ്ങന്നൂർ താലൂക്കുകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയാണ്​.

തൃശൂർ ജില്ലയിലെ മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിശല വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും തൃശൂർ വെസ്​റ്റ്​, ചേർപ്പ്​ വിദ്യാഭ്യാസ ഉപജില്ലകളിലെ ഹയർസെക്കൻഡറി വരെയുള്ള സ്​കൂളുകൾക്കും കലക്​ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട ജില്ലയിലെ തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധിയായിരിക്കും.

എം.ജി പരീക്ഷകളും മൂല്യനിർണയ ക്യാമ്പുകളും മാറ്റി
കോട്ടയം: കനത്തമഴയിൽ എം.ജി സർവകലാശാല ബുധനാഴ്​ച നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി​. പുതുക്കിയ തീയതികൾ പിന്നീട്. മൂല്യനിർണയ ക്യാമ്പുകളും മാറ്റി. ബുധനാഴ്​ച മുതൽ മുതൽ ഇൗമാസം 21വരെ ആലുവ യു.സി കോളജ്, പാലാ അൽഫോൻസ കോളജ്, തിരുവല്ല മാർത്തോമ കോളജ് എന്നീ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നും നാലും സെമസ്​റ്റർ പി.ജി (സി.എസ്.എസ്.) പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകൾ ജൂലൈ 27, 28 തീയതികളിലേക്ക് മാറ്റി. പി.ജി കോഴ്സുകളുള്ള എല്ലാ ​േകാളജുകളിലെയും മുഴുവൻ അധ്യാപകരും ക്യാമ്പുകളിൽ പങ്കെടുക്കുമെന്ന്​ പ്രിൻസിപ്പൽ ഉറപ്പുവരുത്തണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamkerala newsheavy rainschool holidaymalayalam news
News Summary - Kottayam district school holiday-Kerala news
Next Story