Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം ജി​ല്ല...

കോട്ടയം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ് സ്ഥാനം പങ്കിടാൻ ജോസഫ്- ജോസ് കെ. മാണി ധാരണ

text_fields
bookmark_border
കോട്ടയം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ് സ്ഥാനം പങ്കിടാൻ ജോസഫ്- ജോസ് കെ. മാണി ധാരണ
cancel

തിരുവനന്തപുരം: കോട്ടയം ജി​ല്ല പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ന്‍റ് കാലാവധി പങ്കുവെക്കാൻ കേരളാ കോൺഗ്രസ് എമ്മിലെ ഇര ുവിഭാഗങ്ങൾ തമ്മിൽ ധാരണ. യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ പുലർച്ചെ രണ്ട് മണിവരെ നടന്ന ചർച്ചയിലാണ് പി.ജെ ജോസഫ്- ജോസ് കെ. മാണി വിഭാഗങ്ങൾ ധാരണയായത്.

ആദ്യ ടേമായ എട്ട് മാസം ജോസ് കെ. മാണി വിഭാഗത്തിന് പ്രതിനിധി കാഞ്ഞിരപ്പള്ളി ഡിവിഷനിൽ നിന്നുള്ള സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലും തുടർന്നുള്ള ആറു മാസം ജോസഫ് വിഭാഗത്തിന്‍റെ പ്രതിനി ധി അ​ജി​ത് മു​തി​ര​മ​ല ​പദവി വഹിക്കണമെന്നും ആണ് യു.ഡി.എഫ് നിർദേശിച്ചിട്ടുള്ളത്. ഒരു വർഷവും മൂന്നു മാസവുമാണ് പ്ര​സി​ഡ​ന്‍റ് പദത്തിലെ കാലാവധി.

കോൺഗ്രസ്, കേരളാ കോൺഗ്രസ് എം അംഗങ്ങൾ വിട്ട് നിന്ന സാഹചര്യത്തിൽ ക്വാറം തികയാത്തതിനെ തുടർന്ന് ഇന്നലെ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് വരണാധികാരി മാറ്റിവെച്ചിരുന്നു. ക്വാറം തികഞ്ഞില്ലെങ്കിലും ഇന്ന് തെരഞ്ഞെടുപ്പ് നടത്താൻ ജില്ല കലക്ടർ തീരുമാനിച്ചിരുന്നു.

യു.​ഡി.​എ​ഫ്​ ധാ​ര​ണ​പ്ര​കാ​രം കേ​ര​ള കോ​ൺ​ഗ്ര​സി​ന്​ പ​ദ​വി കൈ​മാ​റാ​നായി കോ​ൺ​ഗ്ര​സി​ലെ സ​ണ്ണി പാ​മ്പാ​ടി രാ​ജി​െ​വ​ച്ച ഒ​ഴി​വി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. മു​ൻ ധാ​ര​ണ​പ്ര​കാ​രം പ​ഴ​യ ജോ​സ​ഫ് വി​ഭാ​ഗം നേ​താ​വും നി​ല​വി​ൽ ജോ​സ്​ വി​ഭാ​ഗ​ക്കാ​ര​നു​മാ​യ സെ​ബാ​സ്​​റ്റ്യ​ൻ കു​ള​ത്തു​ങ്ക​ലി​നെ പ്ര​സി​ഡ​ൻ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നാ​യി കേ​ര​ള കോ​ൺ​ഗ്ര​സ്​ ജി​ല്ല പ്ര​സി​ഡ​ൻ​റ് സ​ണ്ണി തെ​ക്കേ​ടം ആ​റു കേ​ര​ള കോ​ൺ​ഗ്ര​സ്​ അം​ഗ​ങ്ങ​ൾ​ക്കും വി​പ്പും ന​ൽ​കി. കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വ​വ​ും ഇ​ത്​ അം​ഗീ​ക​രി​ച്ചി​രു​​ന്നു.

എ​ന്നാ​ൽ, അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ത്തി​ലൂ​ടെ, ജോ​സി​നൊ​പ്പം നി​ന്ന അ​ജി​ത് മു​തി​ര​മ​ല​യെ ജോ​സ​ഫ്​ വി​ഭാ​ഗം സ്​​ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മു​തി​ര​മ​ല​ക്ക്​ വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജോ​സ​ഫ് വി​പ്പും ന​ൽ​കി. ഇ​രു​വി​ഭാ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പി​നെ ബ​ല​പ​രീ​ക്ഷ​ണ​മാ​യി ക​ണ്ട​തോ​ടെ കോ​ൺ​ഗ്ര​സ്​ നേ​തൃ​ത്വം സ​മ​വാ​യ​ത്തി​നു​ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചിരുന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mpresident electionkerala newsmalayalam newsKottayam District Panchayat
News Summary - Kottayam District Panchayat President Election -Kerala News
Next Story