Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉമ്മൻ ചാണ്ടിക്ക്​...

ഉമ്മൻ ചാണ്ടിക്ക്​ കോട്ടയത്ത്​ വരവേൽപ്​; ഗ്രൂപ്പുകൾക്കതീതമായി നേതാക്കളുടെ സാന്നിധ്യം

text_fields
bookmark_border
ഉമ്മൻ ചാണ്ടിക്ക്​ കോട്ടയത്ത്​ വരവേൽപ്​;  ഗ്രൂപ്പുകൾക്കതീതമായി നേതാക്കളുടെ സാന്നിധ്യം
cancel

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ്​ പ്രചാരണ-മേൽനോട്ട സമിതി അധ്യക്ഷനായി കോൺഗ്രസ്​ ഹൈകമാൻഡ്​ നിർദേശിച്ച മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്ക്​ കോട്ടയം ഡി.സി.സിയിൽ വരവേൽപ്​​. ചടങ്ങിൽ ഗ്രൂപ്പുകൾക്കതീതമായി കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളുടെയും ​നേതാക്കളുടെയും സാന്നിധ്യവും ശ്രദ്ധേയമായി.

തിങ്കളാഴ്​ച രാത്രി ഡൽഹിയിൽനിന്ന്​ തിരുവനന്തപുരത്ത്​ എത്തിയ ഉമ്മൻ ചാണ്ടി ചൊവ്വാഴ്​ച രാവിലെ നിയമസഭ സമ്മേളനത്തിൽ പ​ങ്കെടുത്ത ശേഷമാണ്​ കോട്ടയത്തെത്തിയത്​. കഴിഞ്ഞ ദിവസം നിര്യാതയായ പാമ്പാടി മുൻ പഞ്ചായത്ത്​ പ്രസിഡൻറ്​ അന്നമ്മ ചെറിയാ​െൻറ സംസ്​കാര ചടങ്ങിൽ പ​​ങ്കെടുത്ത ശേഷം​ ഡി.സി.സി ഓഫിസിൽ എത്തി​ ഭാരവാഹികളുമായി കൂടിക്കാഴ്​ച നടത്തി. പ്രകടനപത്രിക തയാറാക്കാൻ യു.ഡി.എഫ്​ നിയോഗിച്ച എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബെന്നി ബഹ്​നാൻ എം.പി, സി.പി. ജോൺ എന്നിവരെയും കണ്ടു.

പുതിയ ദൗത്യം സംബന്ധിച്ച്​ ഹൈകമാൻഡി​െൻറ ഔദ്യോഗിക പ്രഖ്യാപനം വന്നശേഷം വിശദീകരിക്കാമെന്ന്​ ഉമ്മൻ ചാണ്ടി പറഞ്ഞു. പുതിയ പദ്ധതികൾ എ​.ഐ.സി.സി പ്രഖ്യാപിക്കും. തോൽവിയിൽനിന്ന്​ കരകയറാനുള്ള നിർദേശങ്ങളും എ.ഐ.സി.സി അറിയിക്കുമെന്നും കൂട്ടിച്ചേർത്തു. ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പ്​, കെ.പി.സി.സി ജനറൽ സെ​ക്രട്ടറി ടോമി കല്ലാനി, പി.എ. സലിം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വരവേൽപ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressudfoommen chandy
Next Story