ദമ്പതികളുടെ തിരോധാനം: ഒരാഴ്ച പിന്നിട്ടിട്ടും ഒഴിയാതെ ദുരൂഹത
text_fieldsകോട്ടയം: പുതുതായി വാങ്ങിയ കാറുമായി ദമ്പതികളെ കാണാതായ സംഭവത്തിൽ ഒരാഴ്ച പിന്നിട്ടിട്ടും ദുരൂഹത ഒഴിഞ്ഞില്ല. അന്വേഷണത്തിെൻറ ഭാഗമായി പാണംപടി പള്ളിക്ക് സമീപമുള്ള ആറ്റിൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തി. വ്യാഴാഴ്ച വൈകുന്നേരം 6.30ന് പാണംപടി പള്ളിക്ക് സമീപം കടവിൽ മീൻ പിടിച്ചുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളിയാണ് ആറ്റിൽ ഓയിലിെൻറ അംശം കണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസിൽ വിവരം അറിയിച്ചത്.
മീൻ പിടിക്കാനായി വലയിട്ടപ്പോൾ വലയിൽ എന്തോ ഉടക്കിയെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് കുമരകം എസ്.ഐ ജി. രജൻകുമാറിെൻറ നേതൃത്വത്തിലുള്ള സംഘം ഉടൻ സ്ഥലത്തെത്തി. ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. ഫയർഫോഴ്സിെൻറ സ്കൂബ ടീമും മത്സ്യത്തൊഴിലാളികളും സ്ഥലത്തെത്തി രാത്രി രണ്ടു മണിക്കൂറിലധികം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥി, ഈസ്റ്റ് സി.ഐ നിർമൽ ബോസ് എന്നിവരും സംഭവസ്ഥലത്തെത്തിയിരുന്നു. പാണംപടിയാറ്റിൽ ഫയർഫോഴ്സ് സംഘം തിരച്ചിൽ നടത്തുന്നതറിഞ്ഞ് നിരവധിയാളുകളും പ്രദേശത്ത് തടിച്ചുകൂടി. അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് ഏപ്രിൽ ആറിന് രാത്രി കാണാതായത്. ഒമ്പതോടെ ഭക്ഷണം കഴിക്കാൻ പുറത്ത് പോകുകയാണെന്ന് പറഞ്ഞുപോയ ഇവരെ പിന്നീട് ദുരൂഹമായി കാണാതാകുകയായിരുന്നു. കെ.എൽ 5 എ.ജെ. ടെംപ്. 7183 രജിസ്റ്റർ നമ്പർ േഗ്ര നിറമുള്ള മാരുതി വാഗൺ ആർ കാറിലാണ് ഇവർ യാത്ര പുറപ്പെട്ടത്. മൊബൈൽ ഫോൺ വീട്ടിൽെവച്ചശേഷമായിരുന്നു യാത്ര എന്നതിനാൽ ആ വഴിക്കുള്ള അന്വേഷണം ആദ്യമേ നിലച്ചിരുന്നു. ഇവർ സഞ്ചരിച്ച കാറിെൻറ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചെങ്കിലും ഇവർ എവിടെയാണെന്നതിന് ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. തിരുവാതുക്കലിനടുത്ത് മാണിക്കുന്നത്ത് ഒരു വീട്ടിലെ സി.സി ടി.വിയിലാണ് കാർ സഞ്ചരിക്കുന്ന ദൃശ്യമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.