Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

44.49 രൂപ തിരിച്ചു നൽകിയില്ല; ഉപഭോക്താവിന് ആമസോൺ 10,000 നഷ്ടപരിഹാരം നൽകണം

text_fields
bookmark_border
കേ​ടാ​യ യ​ന്ത്ര​വാ​ൾ തി​രി​ച്ചെ​ടു​ത്തെ​ങ്കി​ലും സ​ർ​വി​സ് ചാ​ർ​ജ് മ​ട​ക്കി ന​ൽ​കി​യി​ല്ല; ആ​മ​സോ​ണി​ന് പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ
44.49 രൂപ തിരിച്ചു നൽകിയില്ല; ഉപഭോക്താവിന് ആമസോൺ 10,000 നഷ്ടപരിഹാരം നൽകണം
cancel

കോ​ട്ട​യം: ഓ​ൺ​ലൈ​നാ​യി വാ​ങ്ങി​യ യ​ന്ത്ര​വാ​ൾ കേ​ടു​വ​ന്ന​താ​യ​തി​നാ​ൽ തി​രി​കെ ന​ൽ​കി​യെ​ങ്കി​ലും ഓ​ഫ​ർ പ്രോ​സ​സി​ങ് ഫീ ​എ​ന്ന പേ​രി​ൽ ഈ​ടാ​ക്കി​യ തു​ക തി​രി​ച്ചു​ന​ൽ​കാ​തി​രു​ന്ന ഓ​ൺ​ലൈ​ൻ വ്യാ​പാ​ര പ്ലാ​റ്റ്ഫോം ആ​മ​സോ​ണി​ന് പി​ഴ​യി​ട്ട് കോ​ട്ട​യം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ. മാ​ഞ്ഞൂ​ർ തെ​ങ്ങും​പ​ള്ളി സ്വ​ദേ​ശി ഡോ​ൺ പോ​ളി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ന്‍റെ ന​ട​പ​ടി. 2025 സെ​പ്റ്റം​ബ​റി​ലാ​ണ് പ​രാ​തി​ക്കാ​ര​ൻ ഓ​ഫ​ർ വി​ല​യാ​യ 9088.74 രൂ​പ വി​സ ഡെ​ബി​റ്റ് കാ​ർ​ഡ് വ​ഴി ന​ൽ​കി യ​ന്ത്ര​വാ​ൾ വാ​ങ്ങി​യ​ത്. പാ​ക്ക​റ്റ് പൊ​ട്ടി​യ നി​ല​യി​ലും നേ​ര​ത്തെ ഉ​പ​യോ​ഗി​ച്ച ല​ക്ഷ​ണ​ത്തോ​ടെ​യും ല​ഭി​ച്ച വാ​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വു​ക​യാ​യി​രു​ന്നു. ഇ​തു തി​രി​കെ ന​ൽ​കി​യ​പ്പോ​ൾ 9044.15 രൂ​പ റീ​ഫ​ണ്ട് ല​ഭി​ച്ചു.

എ​ന്നാ​ൽ, ഓ​ഫ​ർ പ്രോ​സ​സി​ങ് ഫീ​യാ​യി ഈ​ടാ​ക്കി​യ 44.59 രൂ​പ കി​ട്ടി​യി​ല്ല. ഈ ​തു​ക ആ​വ​ശ്യ​പ്പെ​ട്ട് പ​ല​ത​വ​ണ ക​മ്പ​നി​യെ സ​മീ​പി​ച്ചി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ക​മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ആ​മ​സോ​ണി​നെ ഒ​ന്നും ഉ​ൽ​പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ ഷാ​ർ​പെ​ക്സ് എ​ൻ​ജി​നീ​യ​റി​ങ് വ​ർ​ക്സി​നെ ര​ണ്ടും എ​തി​ർ​ക​ക്ഷി​യാ​ക്കി​യാ​യി​രു​ന്നു പ​രാ​തി. ഉ​ൽ​പ​ന്ന​ത്തി​ന്‍റെ പ​ണം തി​രി​ച്ചു​ന​ൽ​കി​യെ​ന്നും വി​സ ഡെ​ബി​റ്റ് കാ​ർ​ഡ് ഓ​ഫ​ർ ന​ൽ​കി​യ​ത് ആ​മ​സോ​ൺ ആ​ണെ​ന്നും ഇ​തി​ന്‍റെ സ​ർ​വി​സ് ചാ​ർ​ജ് ഈ​ടാ​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം അ​വ​ർ​ക്കാ​ണെ​ന്നും ര​ണ്ടാം ക​ക്ഷി​യാ​യ നി​ർ​മാ​താ​ക്ക​ൾ ക​മീ​ഷ​നെ ബോ​ധി​പ്പി​ച്ചി​രു​ന്നു. ഇ​ട​പാ​ട് ത​ന്നെ റ​ദ്ദാ​യി​ട്ടും വാ​ങ്ങി​യ തു​ക​യി​ലൊ​രു ഭാ​ഗം ത​ട​ഞ്ഞു​വെ​ച്ച​ത് ന്യാ​യ​മ​ല്ലാ​ത്ത വ്യാ​പാ​ര രീ​തി​യും സേ​വ​ന ന്യൂ​ന​ത​യു​മാ​ണെ​ന്ന് ക​മീ​ഷ​ൻ ക​ണ്ടെ​ത്തി.

44.59 രൂ​പ തി​രി​ച്ചു​ന​ൽ​കു​ന്ന​തി​ന് പു​റ​മേ പ​രാ​തി​ക്കാ​ര​ന്‍റെ മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക് 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി ചെ​ല​വി​ന​ത്തി​ൽ 3,000 രൂ​പ​യും ന​ൽ​കാ​ൻ ക​മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മ​നു​ലാ​ൽ, മെം​ബ​ർ അ​ഡ്വ. ആ​ർ. ബി​ന്ദു എ​ന്നി​വ​രു​ൾ​പ്പെ​ട്ട ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kottayam Consumer Commission Fines Amazon Over Non-Refunded Fee on Returned Item
Next Story