കെ.എസ്.ആര്.ടി.സി ബസ് കാറുമായി കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു
text_fieldsകോട്ടയം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ കെ.എസ്.ആര്.ടി.സി ബസ് കാറുമായി കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു; രണ്ടുപേരുടെ നില ഗുരുതരം. തിങ്കളാഴ്ച രാവിലെ 7.30ഒാടെയായിരുന്നു അപകടം. മലപ്പുറം എ.ആര് ക്യാമ്പിലെ പൊലീസുകാരനായ സലാഹുദ്ദീന്(30), ബൈക്ക് യാത്രക്കാരനായ കോട്ടയം നീഴൂര്‍ സ്വദേശി (ആളെ തിരിച്ചറിഞ്ഞിട്ടില്ല) എന്നിവരാണ് മരിച്ചത്.
പാലക്കാട് ഒലവക്കോട് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസറും മരിച്ച സലാഹുദ്ദീന്‍െറ പിതാവുമായ അബ്ദുല്‍റസാക്ക് (49), ഭാര്യ ഷാഹിദ(48), ബന്ധുവായ മുഹമ്മദ്കാസിം (21), രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൈക്ക് പരിക്കേറ്റ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് മടത്തിക്കാനായില് അബ്ദുല്‍അസീസ് (53) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറത്ത് നിന്നും അബ്ദുല്റസാക്കിന്െറ സ്ഥലംമാറ്റ ആവശ്യവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
