കൊട്ടാരക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കാരുവേലിൽ രതീഷ് ഭവനിൽ രതീഷിനെയാണ് (30) എഴുകോൺ പൊലീസ് പിടികൂടിയത്.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. എഴുകോൺ എസ്.ഐ ബാബുകുറുപ്പ്, ജി.എസ്.ഐ ചന്ദ്രബാബു, ജയപ്രകാശ്, സിവിൽ പൊലീസ് ഓഫിസർ ശ്യാം, സൈബർസെൽ സി.പി.ഒ വിബു എസ്.വി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.