പതിവ് തെറ്റിക്കാതെ സാദിഖലി തങ്ങൾ; സ്നേഹമൂട്ടി കോട്ടപ്പടി ശിവക്ഷേത്രം
text_fieldsമലപ്പുറം: കോട്ടപ്പടി മണ്ണൂർ ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച സമൂഹ സദ്യയിൽ സ്നേഹ സ ാന്നിധ്യമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ക്ഷേത്രഭാരവാഹികൾ ഇലയിട്ട് ഊണ് വിളമ ്പി. ഉത്സവ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം ജുമുഅ നമസ്കാരത്തിന് പള്ളിയിൽ പോവാനുള്ളതിനാൽ വൈകാതെ ഇറങ്ങി.
സമൂഹസദ്യയിൽ ഒന്നര പതിറ്റാണ്ടായി പാണക്കാട് കുടുംബത്തിൽ നിന്നൊരാൾ പെങ്കടുക്കാറുണ്ട്. മൂന്നുവർഷമായി സാദിഖലി തങ്ങൾക്കാണ് നിയോഗം.
ശിവെൻറ രണ്ടുരൂപങ്ങൾ തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠിച്ച ക്ഷേത്രമാണിത്. ഉത്സവത്തിന് ആനയുണ്ടാവും. എന്നാൽ, ആനക്ക് ക്ഷേത്രമുറ്റത്തേക്ക് പ്രവേശനമില്ല.
മുമ്പ് ജനകീയ പങ്കാളിത്തത്തോടെ ഘോഷയാത്ര നടത്തിയിരുന്നെങ്കിലും സാമ്പത്തിക പ്രയാസങ്ങൾ മൂലം മൂന്നുവർഷമായി മുടങ്ങിയതായി ഭാരവാഹികൾ പറഞ്ഞു. പി. ഉബൈദുല്ല എം.എൽ.എ, ഫാ. സെബാസ്റ്റ്യൻ എന്നിവരും സമൂഹ സദ്യക്കെത്തി. ഉത്സവ സമിതി പ്രസിഡൻറ് എം.ടി. രാമചന്ദ്രൻ, സെക്രട്ടറി പി.വി. സുരേഷ്കുമാർ, എം.പി. സുരേഷ്, സി.കെ. രഞ്ജിത്കുമാർ, പാർവതി സായൂജ്യം, എം.ടി. ജയശ്രീ തുടങ്ങിയവരുടെ നേതൃത്വത്തിൽ അതിഥികളെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
