കോട്ടക്കൽ സീത വധം: പ്രതി കുറ്റക്കാരൻ
text_fieldsമഞ്ചേരി: കോട്ടക്കലിൽ വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവർന്ന കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
കോട്ടക്കൽ ചുടലപ്പാറ പുതുപറമ്പ് സ്വദേശി പാലപ്പുറ വീട്ടിൽ അബ്ദുൽ സലാമിനെയാണ് (38) കുറ്റക്കാരനായി മഞ്ചേരി ഒന്നാം അഡീഷനൽ സെഷൻസ് കോടതി കണ്ടെത്തിയത്. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പെൻറ ഭാര്യ സീതയാണ് (80) കൊല്ലപ്പെട്ടത്. ശിക്ഷ ഒമ്പതിന് വിധിക്കും. 2013 ഒക്ടോബർ 15നായിരുന്നു സംഭവം.
വീടിെൻറ ജനലഴികൾ മുറിച്ചുമാറ്റി അകത്തുകയറി ആഭരണം കവരുകയും കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം, കവർച്ച, ഭവനഭേദനം, തെളിവ് നശിപ്പിക്കൽ വകുപ്പുകളാണ് തെളിഞ്ഞത്. 54 സാക്ഷികളിൽ 42 പേരെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സി. വാസു ഹാജരായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

