കോട്ടക്കൽ നഗരസഭ കൗൺസിൽ േയാഗത്തിൽ കൂട്ടത്തല്ല്
text_fieldsകോട്ടക്കൽ: ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ ഏറ്റുമുട്ടിയതോടെ കോട്ടക്കൽ നഗരസ ഭ കൗൺസിൽ യോഗത്തിൽ കൂട്ടത്തല്ല്. ഇരുവിഭാഗത്തിലെയും വനിതകളടക്കം എട്ടുപേരെ കോട്ട ക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
പ്രതിപക്ഷ അംഗങ്ങളായ സി.പി.എമ്മിലെ കുഞ്ഞാപ്പു എന്ന അബ്ദുറഹ്മാൻ, നന്ദകുമാർ, ഗിരിജ, റംല കറുത്തേടത്ത് എന്നിവരെ പാലത്തറ എച്ച്.എം.എസ് ആശുപത്രിയിലും ഭരണസമിതിയിലെ മുസ്ലിം ലീഗ് അംഗങ്ങളായ പി. സെയ്തലവി എന്ന കോയാപ്പു, അബ്ദുല്ലക്കുട്ടി മങ്ങാടൻ, മുൻ നഗരസഭ അധ്യക്ഷ ടി.വി. സുലൈഖാബി, പി. റംല എന്നിവരെ ചങ്കുവെട്ടിയിലെ അൽമാസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ആറ് അജണ്ടകളാണ് കൗൺസിലിന് മുന്നിൽ വന്നത്.
എന്നാൽ, മുത്തലാഖ് വിഷയത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുക്കാത്തതും പാലത്തറയിലെ അങ്കണവാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിശ്രമമുറി അനുവദിച്ചതും ആദ്യം ചർച്ച ചെയ്യണമെന്ന പ്രമേയം പ്രതിപക്ഷം മുന്നോട്ടുവെച്ചു. ഇത് ചെയർമാൻ കെ.കെ. നാസർ അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. ഇതിനിടെ അജണ്ടകൾ അംഗീകരിച്ച് യോഗം പിരിച്ചുവിട്ടു. ഇതോടെ നഗരസഭ സെക്രട്ടറി ആർ. മണികണ്ഠനെ പ്രതിപക്ഷം തടഞ്ഞുവെക്കാൻ ശ്രമിച്ചു. ഭരണപക്ഷത്തെ കോയാപ്പുവിെൻറ അടിയേറ്റ് ഹാളിൽ വീണ സി.പി.എമ്മിലെ കുഞ്ഞാപ്പു എന്ന അബ്ദുറഹ്മാനെ പ്രതിപക്ഷ അംഗങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
