കൊട്ടക്കാമ്പൂര്‍ ഭൂമിയിടപാട് സി.ബി.ഐക്ക് വിടണം -പി.ടി. തോമസ് എം.എല്‍.എ
text_fieldsതൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടില്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജന തയോട് മാപ്പുപറയണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും പി.ടി. തോമസ് എം.എല്‍.എ. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞ ത് ജോയ്സ് ജോർജിന് പിതൃസ്വത്തായി കിട്ടിയ ഭൂമിയെന്നാണ്. മുഖ്യമന്ത്രിയുടെ ഈ മറുപടി ഗൗരവമായി നടത്തിവന്നി രുന്ന കേസിെൻറ അന്വേഷണത്തെ ബാധിക്കുകയും പൊലീസ് മുഖ്യമന്ത്രിയുടെ താല്‍പര്യത്തിനനുസരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമാണുണ്ടായതെന്ന് പി.ടി. തോമസ് ആരോപിച്ചു.
തൊടുപുഴ കോടതിയില്‍നിന്ന് പോലും മുഖ്യമന്ത്രിയുടെ പ്രസ്‌താവനക്ക് വിരുദ്ധമായ കാര്യങ്ങളാണ് പുറത്തുവന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും പാരിസ്ഥിതിക പ്രാധാന്യമുള്ള നൂറുകണക്കിന് ഹെക്‌ടര്‍ സ്ഥലം തട്ടിയെടുത്ത കൈയേറ്റക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രസ്‌താവന അനുകൂല ഘടകമായി മാറി. എന്നാല്‍, കാര്യങ്ങള്‍ ഇപ്പോള്‍ മാറിമറിഞ്ഞു. പ്രസ്‌താവന തെറ്റാണെന്ന് തിരിച്ചറിഞ്ഞ് ജനങ്ങളോട് മാപ്പുപറയുകയും കൈയേറ്റക്കാരെ പൂര്‍ണമായി പുറത്താക്കാനുള്ള ധീരമായ നടപടി മുഖ്യമന്ത്രി സ്വീകരിക്കുകയും വേണമെന്ന് പി.ടി. തോമസ് ആവശ്യപ്പെട്ടു.
ഇപ്പോള്‍ ഈ പ്രദേശത്ത് നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നവരുണ്ട്. ഇവയുടെ പട്ടയവും എപ്പോള്‍ റദ്ദാക്കുമെന്ന് സർക്കാർ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രി ശക്തമായ നടപടി സ്വീകരിക്കണം. ഭൂമി ഏറ്റെടുക്കുന്നതിനൊപ്പം ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്യണമെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ പ്രദേശത്തുനിന്ന് തടി വെട്ടിക്കടത്തിയ കോടിക്കണക്കിന് രൂപ തിരിച്ചുപിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
