കൊട്ടക്കാമ്പൂർ: ജോയ്സ് ജോര്‍ജിന് തിരിച്ചടി; റിപ്പോര്‍ട്ട് കോടതി തള്ളി
text_fieldsതൊടുപുഴ: കൊട്ടക്കാമ്പൂർ ഭൂമി ഇടപാടിൽ മുൻ എം.പി ജോയ്സ് ജോർജിനെ കുറ്റമുക്തനാക്കി മൂ ന്നാർ ഡിവൈ.എസ്.പി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് തൊടുപുഴ സെഷൻസ് കോടതി തള്ളി. വിശദ അന്വേഷണത്തിനു കോടതി ഉത്തരവിട്ടു.
ഭൂമി തട്ടിപ്പുകേസില്‍ ജോയ്സ് ജോര്‍ജിനും കുടുംബ ത്തിനുമെതിരെ തെളിവില്ലെന്നും തുടര്‍നടപടി അവസാനിപ്പിച്ചതായും കാണിച്ചായിരുന്നു ക ോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. പട്ടികവർഗക്കാരെ കബളിപ്പിച്ച് ഭൂമി സ്വന്തമാക്കുകയായിരുന്നു ജോയ്സ് ജോർജും കുടുംബാംഗങ്ങളുമെന്നും ഇതു സംബന്ധിച്ച രേഖകൾ വ്യാജമാണെന്നുമായിരുന്നു പരാതി. പലരേഖകളിലും ഒപ്പുകൾപോലും വ്യത്യസ്തമാണെന്നും പട്ടികവർഗക്കാരായ സ്ഥലവാസികളുമായി വിൽപന കരാറുണ്ടാക്കിയതും പട്ടയം നേടിയതുമെല്ലാം ഇവരെ മറയാക്കി ജോയ്സ് ജോർജിെൻറ കുടുംബമാണെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
സംഭവം കോടതി നിർദേശപ്രകാരം അന്വേഷിച്ച മൂന്നാർ ഡിവൈ.എസ്.പി, ദേവികുളം സബ് രജിസ്ട്രാര്‍ ഓഫിസിലെ വിരലടയാള രജിസ്റ്ററും മുക്ത്യാറുകളുടെ പകര്‍പ്പും മുന്‍ ഉടമകളുടെ സാമ്പിള്‍ വിരലടയാളവും പരിശോധിച്ചതിൽ വിരലടയാളങ്ങളില്‍ വ്യത്യാസമില്ലെന്ന് ഉൾപ്പെടെ വ്യക്തമാക്കിയാണ് ജോയ്സിന് അനുകൂല റിപ്പോർട്ട് നൽകിയത്. സാമ്പിള്‍ ഒപ്പുകളുടെ പരിശോധനഫലം ലഭിച്ചെന്നും അറിയിച്ചു.
ഇടുക്കി ജില്ലയിൽ മൂന്നാറിനു സമീപം വട്ടവട പഞ്ചായത്തിലാണ് കൊട്ടക്കാമ്പൂർ. ഇവിടെ ജോയ്സ് ജോർജും കുടുംബവും സ്വന്തമാക്കിയ ഭൂമി നിയമപരമായി നേടിയതല്ലെന്ന് കണ്ടെത്തി ദേവികുളം സബ്കലക്ടർ ഭൂമിയുടെ ആധികാരിക രേഖയായ പട്ടയം റദ്ദാക്കിയിരുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെ പട്ടയം ലഭിച്ചത് വിശ്വാസയോഗ്യമല്ലെന്നതടക്കം ചൂണ്ടിക്കാട്ടിയും രേഖകൾ പ്രകാരം സർക്കാർ തരിശുഭൂമിയാണെന്ന് വിലയിരുത്തിയും 2017 നവംബറിലായിരുന്നു ഇത്. സബ് കലക്ടർ വി.ആർ. പ്രേംകുമാർ മുൻ എം.പിയുടെയും കുടുംബത്തിെൻറയും 25 ഏക്കർ ഭൂമിയുടെ പട്ടയമാണ് റദ്ദാക്കിയത്. ഇതേ ഭൂമിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടാണ് കോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
