ഒാർത്തഡോക്സ് റമ്പാൻ പ്രാർഥനക്കെത്തി; കോതമംഗലം മാർത്തോമ പള്ളിയിൽ സംഘർഷം
text_fieldsകോതമംഗലം: ഹൈകോടതി വിധിയെ തുടർന്ന് ഒാർത്തഡോക്സ് വിഭാഗം പ്രാർഥനക്കായി എത്തിയ കോതമംഗലം മാർത്തോമ ചെറിയ പള്ളിയി ൽ സംഘർഷം. ഒാർത്തഡോക്സ് റമ്പാൻ തോമസ് പോളിനെ സ്ത്രീകളടക്കമുള്ള യാക്കോബായ വിഭാഗക്കാർ തടഞ്ഞു. കുത്തിയിരുന്ന പ്രത ിഷേധിക്കുന്ന സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നുണ്ട്.
പള്ളി അങ്കണത്തിൽ നിന്ന് റമ്പാ നും സഹായികളും മടങ്ങി പോകണമെന്ന് യാക്കോബായ വിഭാഗക്കാർ ആവശ്യപ്പെട്ടു. എന്നാൽ, റമ്പാൻ തോമസ് പോൾ സ്ഥലത്ത് തുടർന്ന െങ്കിലും സംഘർഷം വർധിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ പള്ളി അങ്കണത്തിൽ നിന്ന് പൊലീസ് മാറ്റി. പ്രതിഷേധം ഭയന്നു മടങ്ങി പോകില്ലെന്നും തിരികെ കൊണ്ടു വരുമെന്ന ഉറപ്പിലാണ് തന്നെ പള്ളിയിൽ നിന്ന് മാറ്റിയതെന്ന് റമ്പാൽ തോമസ് പോൾ മാധ്യമങ്ങളോട് പറഞ്ഞു.
കോടതി വിധി നടപ്പാക്കാൻ പൊലീസ് ഇടപെടണം, റമ്പാന് പ്രാർഥനക്കായി സൗകര്യം ഒരുക്കണം എന്നീ നിർദേശങ്ങൾ മുൻസിഫ് കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. എന്നാൽ, സൗകര്യങ്ങൾ ഒരുക്കാത്തതിനെ തുടർന്ന് പൊലീസിനെ രൂക്ഷമായി വിമർശിച്ച ഹൈകോടതി, വിധി നടപ്പാക്കണമെന്ന് കർശന നിർദേശം നൽകി.
ഇത് പ്രകാരമാണ് രാവിലെ റമ്പാൻ പ്രാർഥനയ്ക്കായി പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണത്തിൽ എത്തിയത്. പ്രതിഷേധക്കാർ ഗോബാക്ക് വിളിക്കുകയും ചെയ്യുന്നുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
നേരത്തെ, പിറവം സെന്‍റ് മേരീസ് വലിയ പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള പൊലീസ് ശ്രമം സംഘർഷത്തിൽ കലാശിച്ചിരുന്നു. പള്ളിയുടെ ഉടമസ്ഥാവകാശം ഒാർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്നായിരുന്നു സുപ്രീംകോടതി വിധി. ഇതു പ്രകാരമാണ് യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളി ഭരണം ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ പൊലീസ് നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
