ലോഡ്ജിൽ ഒപ്പം താമസിച്ച സുഹൃത്തിനെ കഴുത്തറുത്ത് കൊന്നു; പ്രതി െപാലീസിൽ കീഴടങ്ങി
text_fieldsകോതമംഗലം: ലോഡ്ജിൽ ഒരുമിച്ച് താമസിച്ച സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് െപാലീസിൽ കീഴടങ്ങി. പെരുമ്പാവൂർ കുറുപ്പംപടി കൊമ്പനാട് പടിക്കക്കുടി ജയകൃഷ്ണൻ എന്ന ജയനാണ് (49) െകാല്ലപ്പെട്ടത്. പ്രതിയായ നേര്യമംഗലം പുതുക്കുന്നേൽ ജോബി (സിൽവർ ജോബി -28) വെള്ളിയാഴ്ച രാവിലെ 7.15 ഓടെയാണ് കോതമംഗലം െപാലീസിൽ കീഴടങ്ങിയത്. കോതമംഗലം നഗരസഭ മാർക്കറ്റിന് സമീപം ബൈപാസ് ലിങ്ക് റോഡിൽ ഇവർ താമസിച്ചിരുന്ന ലോഡ്ജ് മുറിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
കോതമംഗലം ബേസിൽ ജങ്ഷനിൽ ബേസിൽ ആർട്സ് എന്ന പേരിൽ സ്റ്റുഡിയോ നടത്തുന്ന ജോബി ടെലിഫിലിം നിർമാണവുമായി ബന്ധപ്പെട്ടാണ് ലോഡ്ജിൽ മുറി എടുത്തത്. മുന്തിരിവള്ളികൾ, പുണ്യാളെൻറ നേർച്ചക്കോഴി എന്നീ ടെലിഫിലിമുകൾ നിർമിക്കുകയും ‘ഭാഗ്യജാതകം’ ടെലിഫിലിമിന് ഒരുക്കം നടത്തിവരുകയുമായിരുന്നു. ഒരുമാസത്തോളമായി ഇരുവരും ലോഡ്ജിൽ ഒരുമിച്ച് താമസം തുടങ്ങിയിട്ട്. ടെലിഫിലിമുകളുടെ കഥ, തിരക്കഥ എന്നിവ തയാറാക്കിയിരുന്നത് നിർമാണപങ്കാളികൂടിയായ ജയൻ കൊമ്പനാടാണ്. ‘പുണ്യാളെൻറ നേർച്ചക്കോഴി’യിൽ േജാബി നായകനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങെന: വ്യാഴാഴ്ച രാത്രി ഇരുവരും മുറിയിലിരുന്ന് മദ്യപിക്കുകയും പണം െചലവഴിക്കുന്നത് സംബന്ധിച്ച തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. തുടർന്ന്, അടുക്കള മുറിയിൽ ജയൻ കത്തി എടുത്ത് ജോബിയെ വെട്ടുകയും ജോബിയുടെ നെറ്റിയിൽ മുറിവേൽക്കുകയും ചെയ്തു. കത്തി പിടിച്ചുവാങ്ങി ജോബി ജയെൻറ കഴുത്തിനുനേരെ നിരവധി തവണ വീശുകയും മുറിവേറ്റ് ജയൻ നിലത്ത് വീഴുകയുമായിരുന്നു.
കമിഴ്ന്ന് വീണ ജയെൻറ പുറത്ത് കയറിയിരുന്ന് കഴുത്ത് അറുത്തുമാറ്റി. മുറിയിൽതന്നെ കിടന്നുറങ്ങിയ ജോബി രാവിലെ ഉണർന്ന് കുളിച്ച് െപാലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാവുകയായിരുന്നു. െപാലീസ് ലോഡ്ജിൽ പരിശോധനക്ക് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. മുറി അടച്ച് െപാലീസ് കാവൽ ഏർപ്പെടുത്തി. ഫോറൻസിക് വിദഗ്ധ സൂസൻ ആൻറണി സ്ഥലത്ത് എത്തി പരിശോധന നടത്തി. ഉച്ചയോടെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മുറിയിൽനിന്ന് മദ്യക്കുപ്പികളും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തിയും െപാലീസ് കണ്ടെടുത്തു.
പ്രതി ജോബിയുടെ മൊഴി രേഖപ്പെടുത്തി. ജോബി ഭാര്യയെ മർദിച്ചതിന് മുമ്പ് െപാലീസ് പിടിയിലായിട്ടുണ്ട്. കൂടാതെ, വാഹന തട്ടിപ്പടക്കം നിരവധി കേസിലും പ്രതിയാണ്. ജോബിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. ജയെൻറ ഭാര്യ: സോയ. മക്കൾ: ലക്ഷ്മി കൃഷ്ണ, ഗൗരി കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
