Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലം ചെറിയ പള്ളി:...

കോതമംഗലം ചെറിയ പള്ളി: റമ്പാനെ അറസ്​റ്റ്​ ചെയ്​ത്​ നീക്കി; സംഘർഷത്തിന്​ താൽക്കാലിക വിരാമം

text_fields
bookmark_border
കോതമംഗലം ചെറിയ പള്ളി: റമ്പാനെ അറസ്​റ്റ്​ ചെയ്​ത്​ നീക്കി; സംഘർഷത്തിന്​ താൽക്കാലിക വിരാമം
cancel

കോതമംഗലം: കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട്​ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനെത്തി യ ഒാർത്തഡോക്​സ്​ സഭ വൈദികൻ തോമസ്​ പോൾ റമ്പാനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​ത്​ നീക്കി. റമ്പാ​​​െൻറ ആരോഗ്യനില മോശമായതോടെ​ ജില്ല കലക്​ടറുടെ നിർദേശത്തെത്തുടർന്നാണ്​ നടപടി. ഇതോടെ പള്ളിക്ക്​ മുന്നിൽ ഒന്നര ദിവസം നീണ്ട സം ഘർഷാവസ്​ഥക്ക്​ താൽക്കാലിക വിരാമമായി. പള്ളിയിൽ പ്രവേശിക്കുമെന്ന്​ പ്രഖ്യാപിച്ച്​ വ്യാഴാഴ്​ച രാവിലെ 10.30ഓടെയാണ ് റമ്പാൻ കോടതി ഉത്തരവുമായി എത്തിയത്. തടയാൻ യാക്കോബായപക്ഷം പള്ളിക്കകത്ത്​ സംഘടിച്ചിരുന്നു. പൊലീസ് ബലംപ്രയോഗ ിച്ച് വിശ്വാസികളെ നീക്കിയത്​ മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്​ടിച്ചു. തുടർന്ന് മടങ്ങിയ റമ്പാൻ ഉച്ചക്ക്​ ഒന്ന ോടെ തിരിച്ചെത്തി.

പള്ളിയിൽ പ്രവേശി​ച്ചി​േട്ട മടങ്ങൂ എന്ന നിലപാടിലായിരുന്നു അദ്ദേഹം. റമ്പാൻ പുറത്തിറങ്ങ ിയാൽ സംഘർഷം ഉണ്ടാകുമെന്നതിനാൽ സംരക്ഷണവലയം തീർത്ത പൊലീസ്​ കാറിൽനിന്ന്​ ഇറങ്ങാൻ അനുവദിച്ചില്ല. വെള്ളിയാഴ്​ച പകലും നിലപാടിൽ ഉറച്ചുനിന്ന റമ്പാനെ അനുനയിപ്പിക്കാൻ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി, കോതമംഗലം നഗരസഭ ചെയർപേഴ്സൻ മഞ്ജു സിജു എന്നിവർ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പ്രതിഷേധത്തിൽനിന്ന്​ പിന്മാറാൻ വിശ്വാസികളും തയാറായില്ല. ആർ.ഡി.ഒയുടെ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിൽ കലക്ടറുടെ നിർദേശപ്രകാരം ഉച്ചക്ക്​ 2.30ഒാടെ ഡോക്ടർമാർ റമ്പാനെ പരിശോധിച്ചു.

ആരോഗ്യനില മോശമാണെന്ന ഡോക്​ടർമാരുടെ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിലാണ്​ കലക്ടറുടെ നിർദേശപ്രകാരം അറസ്​റ്റ്​ ചെയ്ത് നീക്കിയത്​. തുടർന്ന്​, കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്​തികരമാണെന്നും കലക്​ടർ ആവശ്യപ്പെട്ടതിനാൽ ആശുപത്രിയിലേക്ക്​ മാറുകയാണെന്നും തോമസ്​ പോൾ റമ്പാൻ പറഞ്ഞു. നിയമപോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്​തമാക്കി.


കോതമംഗലം പള്ളി: വിധി നടപ്പാക്കാൻ സി.ആർ.പി.എഫ്​ സഹായം വേണമെന്ന്​ ഹരജി
കൊച്ചി: കോതമംഗലം മാർത്തോമ പള്ളിയിൽ പ്രവേശിക്കാനും മതശുശ്രൂഷകൾ നടത്താനും കേന്ദ്ര റിസർവ്​ പൊലീസി​​​െൻറ സഹായം ആവശ്യപ്പെട്ട്​ ഹൈകോടതിയിൽ പള്ളി വികാരിയുടെ ഹരജി. ​പൊലീസ് സംരക്ഷണം നൽകണമെന്ന വിധി നടപ്പാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാറിനുണ്ടെന്ന് കോടതി.

പൊലീസ് സംരക്ഷണം നൽകണമെന്ന മുൻസിഫ്​ കോടതി ഉത്തരവ്​ ഹൈകോടതി ശരിവെച്ചെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പൊലീസ്​ സഹായത്തോടെ യാക്കോബായ വിഭാഗക്കാർ പള്ളിക്കകത്ത്​ പ്രാർഥനയും മറ്റും നടത്തു​കയും തന്നെ പള്ളിപ്പരിസരത്ത് കാറിൽ തടഞ്ഞു​െവച്ചിരിക്കുകയാണെന്നും ആരോപിച്ചാണ്​ ഒാർത്തഡോക്‌സ് വിഭാഗക്കാരനായ വികാരി തോമസ് പോൾ റമ്പാൻ ഉപഹരജി നൽകിയിരിക്കുന്നത്​. മുൻസിഫ്​ കോടതി ഉത്തരവ്​ നടപ്പാക്കാൻ ഉത്തരവിടണമെന്നാവശ്യ​െപ്പട്ട്​ നിലവിലുള്ള ഹരജിയിലാണ്​ വിധി നടപ്പാക്കാൻ സി.ആർ.പി.എഫിനെ നിയോഗിക്കണമെന്ന ആവശ്യമുന്നയിച്ച്​ വികാരി ഉപഹരജി സമർപ്പിച്ചത്​.

കോതമംഗലം പള്ളിയിലെ നിലവിലെ സ്ഥിതി വിശദമാക്കി സത്യവാങ്മൂലം നൽകാൻ പൊലീസിനോടും എതിർ കക്ഷികളോടും സിംഗിൾ ബെഞ്ച്​ നിർദേശിച്ചു. കേന്ദ്ര റിസർവ്​ പൊലീസ്​ സേനയെ നിയോഗിക്കണമെന്ന ആവ​​ശ്യമുന്നയിച്ചതിനാൽ കേന്ദ്രസർക്കാറിനോടും വിശദീകരണം തേടി. തുടർന്ന്​ ഉപഹരജി ജനുവരി നാലിന് വീണ്ടും പരിഗണിക്കാൻ മാറ്റി. കോതമംഗലം പള്ളിയിൽ ശുശ്രൂഷകൾ നടത്താൻ ഫാ. തോമസ് പോൾ റമ്പാന് പൊലീസ് സംരക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതി വിധി നവംബർ 18ന് ഹൈകോടതി ശരി​െവച്ചിരുന്നു. വികാരിക്ക്​ പൊലീസ് സംരക്ഷണം നൽകാത്തതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.

വിധി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. നിയമവാഴ്ചയെ പൊലീസ് പ്രഹസനമാക്കി. യാക്കോബായ വിഭാഗത്തിന് അനുകൂലമായ രാഷ്​ട്രീയ നിലപാടുമൂലമാണ് പൊലീസ് നടപടിയെടുക്കാത്തത്. വിധി നടപ്പാക്കാതിരിക്കാൻ പൊലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്നും ഹരജിയിൽ പറയുന്നു. പള്ളിയിൽ ആയിരത്തഞ്ഞൂറോളം പേർ നിലയുറപ്പിച്ചിട്ടുണ്ടെന്നും പുറത്ത് 200 പേരുണ്ടെന്നും വാദത്തിനിടെ സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. തുടർന്നാണ് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശിച്ചത്.


ചെറിയ പള്ളിയിലേത് സഭാതർക്കമല്ലെന്ന്‌ ഭരണസമിതി
കോതമംഗലം: മാർത്തോമ ചെറിയ പള്ളിയിലേത് ഓർത്തഡോക്സ്‌^യാക്കോബായ സഭകൾ തമ്മിലെ തർക്കമല്ലെന്ന്‌ പള്ളി മാനേജിങ്​ കമ്മിറ്റി. ഒരു വ്യക്തിയുമായുള്ള തർക്കം മാത്രമാണിത്. തോമസ് പോളി​​െൻറ പിതാവ് യാക്കോബായസഭ നേതാവായിരുന്നു. രാഷ്​ട്രീയമോഹങ്ങൾ സഫലമാകില്ലെന്ന്​ വന്നപ്പോഴാണ്​ ഇദ്ദേഹം ഓർത്തഡോക്സ് പക്ഷത്തേക്ക്‌ മാറിയത്. പള്ളിയുടെ കിണർ സ്ഥിതി ചെയ്യുന്ന മൂന്ന്​ സ​​െൻറ്​ സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച് നടത്തിയ കേസിൽ തോറ്റതാണ് ചെറിയ പള്ളിക്കെതിരെ തിരിയാൻ കാരണമെന്നും അംഗങ്ങൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പള്ളി മാനേജിങ് കമ്മിറ്റിയിലക്ക് മത്സരിച്ച് തോറ്റ വ്യക്തികൂടിയാണ്. തോമസ് പോളായി പള്ളിയിലെത്തി പ്രാർഥിക്കാം. റമ്പാൻ എന്ന ലേബലിൽ പറ്റില്ല. കുറുക്കുവഴിയിലൂടെ പള്ളി കൈയേറാനാണ് നീക്കം. കോടതി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. കേസി​​​െൻറ പിന്നാമ്പുറങ്ങൾ പഠിക്കണം. തോമസ് പോളിനെ തടഞ്ഞിട്ടില്ല. എവിടെനിന്നോ കിട്ടിയ പട്ടവുമായാണ്​ വരുന്നത്. വിശ്വാസികളെ വെയിലത്ത് നിർത്തി എ.സി കാറിൽ വിശ്രമിച്ചിട്ടാണ്​ മനുഷ്യാവകാശത്തെക്കുറിച്ച് പറയുന്നത്. പള്ളിയിലെ മഹാഭൂരിപക്ഷത്തി​​​െൻറ വിശ്വാസം സംരക്ഷിക്കപ്പെടണം. മുൻസിഫ് കോടതിയുടെ താൽക്കാലിക വിധിയുടെ മറവിൽ പള്ളിയിൽ പ്രവേശിക്കാനാണ്​ ശ്രമം. മാർത്തോമ ചെറിയ പള്ളിയെ സംബന്ധിച്ച് 1934ലെ ഭരണഘടന ബാധകമല്ലെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. ഹിതപരിശോധനയിലൂടെ തീരുമാനമുണ്ടാകണമെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKothamangalam churchOrthodox Yakobaya conflict
News Summary - Kothamangalam church Orthodox Yakobaya conflict -Kerala News
Next Story