Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലം പള്ളി:...

കോതമംഗലം പള്ളി: ഉത്തരവ്​ നടപ്പാക്കിയില്ലെങ്കിൽ കലക്​ടർ ഹാജ​ര​ാകേണ്ടി വരുമെന്ന്​ ഹൈകോടതി

text_fields
bookmark_border
kothamangalam-church
cancel
camera_alt??? ??????

ഗ​ണികൊ​ച്ചി: കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി ഏ​റ്റെ​ടു​ത്ത് ഒാ​ർ​ത്ത​ഡോ​ക്‌​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റ​ണ​മെ ​ന്ന വി​ധി ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ജി​ല്ല ക​ല​ക്​​ട​ർ നേ​രി​ട്ട്​ ഹാ​ജ​രാ​കേ​ണ്ടി​വ​രു​മെ​ന്ന്​ ഹൈ​ കോ​ട​തി. ക​ല​ക്​​ട​റു​ടെ ന​ട​പ​ടി​യി​ൽ അ​തൃ​പ്​​തി രേ​​ഖ​പ്പെ​ടു​ത്തി​യ കോ​ട​തി ര​ണ്ടാ​ഴ്ച​ക്ക​കം ഉ​ത്ത ​ര​വ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന അ​ന്ത്യ​ശാ​സ​നം ന​ൽ​കി​യാ​ണ്​ നേ​രി​ട്ട്​ വ​രു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. പ​ള്ളി ഏ​റ്റെ​ടു​ത്തു ന​ൽ​കാ​നു​ള്ള വി​ധി പാ​ലി​ച്ചി​ല്ലെ​ന്നാ​രോ​പി​ച്ച് ക​ല​ക്ട​ർ​ക്കെ​തി​രെ ഒാ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം പ​ള്ളി വി​കാ​രി തോ​മ​സ് പോ​ൾ റ​മ്പാ​ൻ ന​ൽ​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യാ​ണ്​ സിം​ഗി​ൾ​ബെ​ഞ്ച്​ പ​രി​ഗ​ണി​ച്ച​ത്.

നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ക​ല​ക്ട​ർ​ക്ക്​ വേ​ണ്ടി​ അ​പേ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും നി​ര​സി​ച്ചു. ഹ​ര​ജി ജ​നു​വ​രി 23 ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി. പ​ള്ളി ഏ​റ്റെ​ടു​ത്തു ന​ൽ​കാ​ൻ സ​ർ​ക്കാ​റി​ന് പ​ദ്ധ​തി ത​യാ​റാ​ക്കേ​ണ്ട​തു​ണ്ടെ​ന്നും ശ​ബ​രി​മ​ല ഡ്യൂ​ട്ടി​ക്കാ​യി പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കേ​ണ്ടി വ​ന്ന​തി​നാ​ൽ കോ​ത​മം​ഗ​ലം പ​ള്ളി ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​ൻ മ​തി​യാ​യ പൊ​ലീ​സി​നെ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നു​മാ​യി​രു​ന്നു സ​ർ​ക്കാ​റി​​െൻറ വി​ശ​ദീ​ക​ര​ണം.

കോ​ത​മം​ഗ​ലം ചെ​റി​യ പ​ള്ളി ഏ​റ്റെ​ടു​ത്ത് ഒാ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​ന് പ്രാ​ർ​ഥ​ന ന​ട​ത്താ​ൻ സൗ​ക​ര്യം ചെ​യ്തു ന​ൽ​ക​ണ​മെ​ന്നും പി​ന്നീ​ട് സ്ഥി​തി ശാ​ന്ത​മാ​കു​േ​മ്പാ​ൾ പ​ള്ളി​യു​ടെ നി​യ​ന്ത്ര​ണം ഇ​വ​ർ​ക്ക് കൈ​മാ​റ​ണ​മെ​ന്നു​മാ​യി​രു​ന്നു ഡി​സം​ബ​ർ മൂ​ന്നി​ലെ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും ജി​ല്ല ക​ല​ക്ട​ർ പ​ള്ളി ഏ​റ്റെ​ടു​ക്കാ​നോ പ്രാ​ർ​ഥ​ന​ക്ക്​ സൗ​ക​ര്യം ഒ​രു​ക്കാ​നോ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ഹ​ര​ജി​യി​ലെ ആ​രോ​പ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsorthodox sabhayacobaya sabhamalayalam newsKothamangalam church issue
News Summary - kothamangalam church issue orthodox yacobaya sabha kerala news
Next Story