Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോതമംഗലം...

കോതമംഗലം പള്ളിത്തർക്കം; യാക്കോബായ വിഭാഗത്തി​െൻറ ഹരജി തള്ളി

text_fields
bookmark_border
കോതമംഗലം പള്ളിത്തർക്കം; യാക്കോബായ വിഭാഗത്തി​െൻറ ഹരജി തള്ളി
cancel

കൊച്ചി: ഒാർത്തഡോക്‌സ് വിഭാഗക്കാരനായ പള്ളി വികാരിക്ക് കോതമംഗലം ചെറിയ പള്ളിയിൽ ശുശ്രൂഷ നടത്താൻ മുൻസിഫ് കോടത ി അനുവദിച്ച സംരക്ഷണം നൽകാത്തതിന്​ പൊലീസിന് ഹൈകോടതിയുടെ രൂക്ഷവിമർശനം. പൊലീസ് സംരക്ഷണം നൽകാതെ, ക്രമസമാധാന പ ്രശ്​നങ്ങൾക്ക്​ വികാരിയായിരിക്കും ഉത്തരവാദിയെന്ന തരത്തിൽ നോട്ടീസ്​ നൽകിയ നടപടിയുൾപ്പെടെ ചൂണ്ടിക്കാട്ടിയ ാണ്​ ജസ്​റ്റിസ്​ എ. ഹരിപ്രസാദ്​ പൊലീസിനെ വിമർശിച്ചത്​. ചെറിയ പള്ളി വികാരി ഫാ. തോമസ് പോൾ റമ്പാന് മൂവാറ്റുപുഴ മുൻസിഫ് കോടതി പൊലീസ് സംരക്ഷണം അനുവദിച്ചതിനെതിരെ യാക്കോബായ വിഭാഗക്കാരനായ ജോൺസൺ കുര്യാക്കോസ് നൽകിയ ഹരജി തള്ളിയാണ് കോടതി നടപടി.

ഫാ. തോമസ് പോളിനെ 2017 ആഗസ്​റ്റ്​ 16ന്​ കോതമംഗലം മർത്തോമൻ ചെറിയ പള്ളി വികാരിയായി അങ്കമാലി ഭദ്രാസനാധിപൻ നിയമിച്ചെങ്കിലും യാക്കോബായ വിഭാഗത്തി​​​െൻറ എതിർപ്പിനെത്തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. തുടർന്ന്​ നൽകിയ ഹരജിയിൽ ചെറിയ പള്ളിയിൽ ശുശ്രൂഷ നടത്താൻ വികാരി ഫാ. തോമസ് പോളിന് അനുമതി നൽകിയ മുൻസിഫ് കോടതി യാക്കോബായ വിഭാഗക്കാർ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ഫാ. തോമസ് പോളിന് പൊലീസ് സംരക്ഷണം നൽകാനും നിർദേശിച്ചു. ഇൗ ഉത്തരവ്​ പിൻവലിക്കണമെന്നായിരുന്നു ജോൺസൺ കുര്യാക്കോസി​​​െൻറ ഹരജി. ഹരജി പരിഗണിക്കവേ കോടതിയുത്തരവ്​ പാലിച്ചിട്ടില്ലെന്ന്​ ​ഹൈകോടതിക്ക്​ ബോധ്യമായി.

വികാരിക്ക് പൊലീസ് സംരക്ഷണം നൽകാതിരുന്നത് അനുചിതവും നിയമവിരുദ്ധവുമാണെന്ന് സിംഗിൾ ബെഞ്ച് കുറ്റപ്പെടുത്തി. ഏത്​ വിധി നടപ്പാക്കണം, ഏത്​ നടപ്പാക്കേണ്ട എന്ന്​ വേർതിരിച്ച്​ നടപടി സ്വീകരിക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനും അധികാരമില്ല. കീഴ്​കോടതിയുടേതായാലും ഉന്നത നീതിപീഠത്തി​േൻറതായാലും വിധി നിയമപരമായി നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധിയുടെ ശരിതെറ്റുകൾ പൊലീസ് പരിശോധിക്കേണ്ടതില്ല. നിയമവാഴ്ച ഉറപ്പാക്കാൻ സർക്കാറിനും ഭരണസംവിധാനത്തി​​​െൻറ ഭാഗമെന്ന നിലയിൽ പൊലീസിനും ബാധ്യതയുണ്ട്. ഇതുചെയ്യാതെ കേരള പൊലീസ് ആക്ടിലെ ഏതെങ്കിലും വ്യവസ്ഥ ചൂണ്ടിക്കാട്ടി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ പൊലീസിന് കഴിയില്ല. പള്ളിയിൽ ശുശ്രൂഷ നടത്താൻ പൊലീസ് സംരക്ഷണം നൽകാനുള്ള കീഴ്‌കോടതി ഉത്തരവിൽ തെറ്റില്ലെന്ന്​ വ്യക്​തമാക്കിയ കോടതി വികാരിക്ക്​ പൊലീസ്​ സംരക്ഷണം നൽകാനും ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsOrthodoxKothamangalam Church DisputeJacobite
News Summary - Kothamangalam Church Dispute - Kerala News
Next Story