കോതമംഗലം പള്ളി തർക്കം: സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി നിർദേശം
text_fieldsകൊച്ചി: കോതമംഗലം മാർത്തോമ ചെറിയപള്ളി തർക്ക കേസിൽ ഒാർത്തഡോക്സ് സഭ വൈദികൻ തോമസ് പോൾ റമ്പാൻ നൽകിയ കോടതിയ ലക്ഷ്യ ഹരജിയിൽ സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈകോടതി നിർദേശം. പത്ത് ദിവസത്തിനകം സത്യവാങ്മൂലം സമർപ്പിക്കാനാണ് മുവാറ്റുപുഴ ഡി.വൈ.എസ്.പിക്ക് നിർദേശം നൽകിയത്.
2018 ഡിസംബറിൽ കോടതിവിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനെത്തിയ തോമസ് പോൾ റമ്പാനെ യാക്കോബായ വിഭാഗക്കാർ തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു. ഇതേതുടർന്ന് ജില്ല കലക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തോമസ് പോൾ റമ്പാനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
കോതമംഗലം പള്ളിയിലെ നിലവിലെ സ്ഥിതി വിശദമാക്കി മുവാറ്റുപുഴ ഡി.വൈ.എസ്.പി നേരത്തെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. പള്ളി തർക്ക കേസിൽ 2017ൽ ഓര്ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായാണ് സുപ്രീംകോടതി വിധിയുണ്ടായത്.
