Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഠ്​വയിലെ കൊലയെ ന്യായീകരിച്ച യുവാവിൻെറ ജോലി തെറിച്ചു

text_fields
bookmark_border
കഠ്​വയിലെ കൊലയെ ന്യായീകരിച്ച യുവാവിൻെറ ജോലി തെറിച്ചു
cancel

കൊച്ചി: കൂട്ടബലാത്സംഗത്തിനിരയാക്കി കഠ്​വയിലെ പെൺകുട്ടിയെ ക്രൂരമായി കൊന്നതിനെ ന്യായീകരിച്ച് ഫേസ്ബുക്ക് കുറിപ്പെഴുതിയ യുവാവിനെ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു. എറണാകുളം പാലാരിവട്ടം കോട്ടക് മഹീന്ദ്ര ബാങ്കിലെ അസിസ്​റ്റൻറ് മാനേജർ വിഷ്ണു നന്ദകുമാറിനാണ് ജോലി നഷ്​ടമായത്. വിഷ്ണുവി​​െൻറ പരാമർശത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, ജോലിയിലെ മോശം പ്രകടനത്തി​​െൻറ പേരിൽ വിഷ്ണുവിനെ രണ്ടുദിവസംമുമ്പ് പിരിച്ചുവിട്ടിരുന്നുവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്​.  

‘ഇവളെ എല്ലാം ഇപ്പോഴെ കൊന്നത് നന്നായി... അല്ലെങ്കിൽ നാളെ ഇന്ത്യക്ക് എതിരെ തന്നെ ബോംബായി വന്നേനെ’ എന്നായിരുന്നു എറണാകുളം നെട്ടൂര്‍ സ്വദേശിയും സംഘ്​പരിവാര്‍ പ്രവര്‍ത്തകനുമായ വിഷ്ണു ഫേസ്ബുക്കിൽ പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമുയർന്നതോടെ ഇയാൾ ഫേസ്ബുക്ക് പേജ് പൂട്ടി. ഇതോടെ പ്രതിഷേധം കോട്ടക് മഹീന്ദ്രയുടെ ഫേസ്ബുക്ക് പേജിലായി. നിങ്ങളുടെ അസി. മാനേജരെ പുറത്താക്കണമെന്ന ഹാഷ് ടാഗിൽ ആരംഭിച്ച പ്രതിഷേധത്തിനൊപ്പം ബാങ്കി​​െൻറ ഫേസ്ബുക്ക് പേജ് ലൈക്കുകളിൽ വൻ ഇടിവുമുണ്ടായി. പതിനായിരക്കണക്കിനാളുകൾ പേജ് റിവ്യൂവിൽ വൺ സ്​റ്റാർ രേഖപ്പെടുത്തിയതോടെ ഒറ്റരാത്രികൊണ്ട് ബാങ്ക് പേജ് റേറ്റിങ് 1.4ലേക്ക് കുപ്പുകുത്തി. ബാങ്കിനു മുന്നിൽ പോസ്​റ്ററുകളും ഫ്ലക്സുകളും സ്ഥാപിച്ചു. രാവിലെ മുതൽ ഒ​േട്ടറെപ്പേർ ബാങ്കിലെത്തിയും ഫോൺ വിളിച്ചും പ്രതിഷേധം രേഖപ്പെടുത്തി. 

ബാങ്കി​​െൻറ സ്വീകാര്യതയെയും വിശ്വാസ്യതയെയും ബാധിക്കുമെന്ന സാഹചര്യത്തിലാണ് അധികൃതർ വിശദീകരണവുമായെത്തിയത്.  ‘മോശം പ്രകടനത്തി​​െൻറ പേരിൽ 11ാം തീയതി വിഷ്ണുവിനെ പിരിച്ചുവിട്ടിരുന്നു. രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ മുൻ ജീവനക്കാരൻ ഉൾപ്പെടെ ആരായാലും നടത്തുന്ന ഇത്തരം പരാമർശത്തെ ഹൃദയശൂന്യമെന്നേ വിശേഷിപ്പിക്കാനാകൂ. പ്രസ്താവനയെ ശക്തമായി അപലപിക്കുന്നുവെന്നും’ അധികൃതർ ഫേസ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kotak mahindra on Kathua issue-Kerala news
Next Story