മലപ്പുറത്ത് നവജാതശിശുവിെൻറ കൊല: ഡി.എൻ.എ പരിശോധന നടത്തും
text_fieldsമലപ്പുറം: കൂട്ടിലങ്ങാടി ചേലൂരിൽ നവജാതശിശുവിനെ കഴുത്തറുത്ത് കൊന്ന കേസിൽ പിതൃത്വം തെളിയിക്കാൻ രക്തസാമ്പിൾ ഡി.എൻ.എ പരിേശാധനക്കയച്ചു. തിരുവനന്തപുരം റീജനൽ ഫോറൻസിക് സയൻസ് ലാബിലേക്കാണ് സാമ്പിളയച്ചത്. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ കുട്ടിയുടെ അമ്മാവൻ വിളഞ്ഞിപ്പുലാൻ ശിഹാബുദ്ദീനുമായി പൊലീസ് കൊല നടന്ന വീട്ടിലും പരിസരത്തും തെളിവെടുപ്പ് നടത്തി.
കൊലക്കുപയോഗിച്ച കത്തി, കിടക്ക, തലയിണ എന്നിവ കണ്ടെടുത്തു. വർഷങ്ങളായി ഭർത്താവുമായി പിരിഞ്ഞുകഴിഞ്ഞിരുന്ന യുവതി കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് വീട്ടിലെ ടോയ്ലറ്റിനുള്ളിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. വിവരം പുറത്തറിഞ്ഞാൽ കുടുംബത്തിനുണ്ടാകുന്ന അപമാനം ഇല്ലാതാക്കാനാണ് യുവതിയുടെ മൂത്ത സഹോദരൻ ശിഹാബുദ്ദീൻ കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. യുവതിയുമായി മുൻകൂട്ടി ആലോചിച്ചായിരുന്നു കൊല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
