Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവാവി‍ന്‍റെ...

യുവാവി‍ന്‍റെ കൊല: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
യുവാവി‍ന്‍റെ കൊല: രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt????????? ??????? ???????????

കൂ​ത്തു​പ​റ​മ്പ്: തൊ​ടീ​ക്ക​ള​ത്തെ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ പി. ​രാ​ഗേ​ഷ് വെ​ട്ടേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ക​ണ്ണ​വം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​തു. തൊ​ടീ​ക്ക​ളം യു.​ടി.​സി കോ​ള​നി​ക്ക് സ​മീ​പ​ത്തെ പ​റ​മ്പ​ത്ത് വീ​ട്ടി​ൽ ടി. ​ര​വീ​ന്ദ്ര​ൻ (35), ഇ​യാ​ളു​ടെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്​ പി. ​ബാ​ബു (32) എ​ന്നി​വ​രെ​യാ​ണ് ക​ണ്ണ​വം സി.​ഐ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കൂ​ത്തു​പ​റ​മ്പ് ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ്​ ചെ​യ്​​തു.


ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രെ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത്​ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട രാ​ഗേ​ഷി​​െൻറ സു​ഹൃ​ത്തു​ക്ക​ളാ​ണ് ഇ​രു​വ​രും. സം​ഭ​വ​ത്തി​ൽ രാ​ഷ്​​ട്രീ​യ​മി​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നും ക​ണ്ണ​വം സി.​ഐ കെ. ​സു​ധീ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​ങ്ങ​ളും പൊ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്. തൊ​ടീ​ക്ക​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തെ യു.​ടി.​സി കോ​ള​നി​ക്ക​ടു​ത്തു​െ​വ​ച്ച് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 6.30ഓ​ടെ പ്ര​തി​ക​ൾ രാ​ഗേ​ഷി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkoothuparamba
News Summary - koothuparamba murder two arrested-kerala news
Next Story