Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂത്താട്ടുകുളത്ത്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: 35 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

text_fields
bookmark_border
koothattukulam-tourist-bus-accident-35-injured-petrol-pump
cancel

കൂത്താട്ടുകുളം : ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞ് 35 പേർക്ക് പരിക്ക്. എറണാകുളം കൂത്താട്ടുകുളം കാക്കൂരിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.

കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ സംഘ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് സമീപത്തെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. പമ്പിലുണ്ടായിരുന്ന ബൈക്ക് യാത്രികൻ അത്ഭുതകരമായാണ് ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

പരിക്കേറ്റവരെ ഉടൻ തന്നെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ആഘാതം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bus AccidentKoothattukulamAccident Newstourist bus accident
News Summary - Tourist Bus Overturns in Koothattukulam: 35 Injured, 4 in Critical Condition
Next Story