കൂത്താട്ടുകുളം നഗരസഭ: സ്വന്തം കൗൺസിലറെ തട്ടിക്കൊണ്ടുപോയ സി.പി.എം നടപ്പാക്കിയത് കാടത്തം-വി.ഡി സതീശൻ
text_fieldsകൊച്ചി : കൂത്താട്ടുകുളം നഗരസഭയിലെ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ സി.പി.എം നടപടി ജനാധിപത്യ വിരുദ്ധവും അപരിഷ്കൃതവുമാണെന്ന് പ്രിതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവിശ്വാസ പ്രമേയം വിജയിക്കുമെന്ന് വന്നപ്പോഴാണ് സ്വന്തം കൗൺസിലറായ കലാ രാജുവിനെ സി.പി.എം തന്നെ തട്ടിക്കൊണ്ട് പോയത്.
ജനാധിപത്യ സമീപനത്തിന് പകരം കാടത്തമാണ് സി.പി.എം നടപ്പാക്കിയത്. കലാ രാജുവിനെ കടത്തി കൊണ്ട് പോയത് നഗരസഭാ അധ്യക്ഷയുടെ കാറിലാണ്. റോഡിലൂടെ വലിച്ചിഴച്ചു. എന്നിട്ടും പൊലീസ് നോക്കി നിന്നു. ചെറുവിരൽ അനക്കാതെ സി.പി.എം ഗുണ്ടാ സംഘത്തിന് പൊലീസ് ഒത്താശ ചെയ്തു.
പിണറായി വിജയനും ഉപജാപക സംഘത്തിനും വിടുപണി ചെയ്യുകയാണ് പൊലീസ്. കാലം മാറുമെന്ന് പൊലീസിലെ സി.പി.എം അടിമകൾ ഓർക്കണം. അമ്മയെ കാണാനില്ലെന്ന് കാണിച്ച് കലാ രാജുവിൻറെ മക്കൾ പൊലീസിൻ പരാതി നൽകിയിട്ടുണ്ട്. ഇതിൽ നീതിപൂർവകമായ അന്വേഷണം ഉറപ്പാക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഓർക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

