Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീരിയൽ നിർമാണത്തിനെന്ന പേരിൽ വീടെടുത്ത്​ കള്ളനോട്ട്​ നിർമാണം; അഞ്ചുപേർ അറസ്റ്റിൽ

text_fields
bookmark_border
സീരിയൽ നിർമാണത്തിനെന്ന പേരിൽ വീടെടുത്ത്​ കള്ളനോട്ട്​ നിർമാണം; അഞ്ചുപേർ അറസ്റ്റിൽ
cancel

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഇലഞ്ഞിയിലെ വാടക വീട്ടിൽ നിന്ന് കള്ളനോട്ടുമായി അഞ്ചു പേർ പിടിയിൽ. രഹസ്യ വിവരത്തെ തുടർന്ന് ഇന്‍റലിജൻസ് നടത്തിയ റെയ്ഡിലാണ് നോട്ടുകളും പ്രതികളും പിടിയിലായത്. ലോക്കൽ പൊലീസ് അറിയാതെയായിരുന്നു ഐ.ബി നീക്കം. പുത്തൻകുരിശ് ഡി.വൈ.എസ്​.പി സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം പച്ചക്കറി കടയിൽ കള്ളനോട്ട് കിട്ടിയ വിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതോടെയാണ് സംഘം പിടിയിലായത്. ഒമ്പത് മാസത്തിലേറെയായി ഇവിടെ കള്ളനോട്ട് നിർമ്മാണം നടന്നു വരുന്നതായാണ് കണ്ടെത്തിയിരിക്കുന്നതത്. സീരിയൽ നിർമാണത്തിന് എന്ന പേരിൽ പൈങ്കുറ്റിയിൽ വീട് വാടകക്ക് എടുത്താണ് ആറംഗ സംഘം കള്ളനോട്ട് അടിക്കുന്നതിന് സൗകര്യം ഒരുക്കിയത്.

ഇന്ന് രാവിലെ എൻഫോസ്‌മെന്‍റ്​ിന്‍റെയും ഇന്‍റലിജൻസ്​ ബ്യൂറോയുടെയും നേതൃത്വത്തിൽ റെയ്ഡ് നടന്നു. പുത്തൻകുരിശ് ഡി.വൈ.എസ്​.പി ജി. അജയനാഥ്‌, കൂത്താട്ടുകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ആർ മോഹൻദാസ്, പിറവം സ്റ്റേഷൻ ഹൗസ് ഓഫീസർ സാംസൺ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - koothattukulam fake currency scam
Next Story