കൂടത്തായി മരണങ്ങൾ: വില്ലനായ സയനൈഡിനെ അറിയാം
text_fieldsകൂടത്തായിയിലെ മരണങ്ങളിൽ വില്ലനായത് സയനൈഡാണെന്നാണ് പൊലീസ് സംശയം. സയനൈഡിൻെറ ചെറിയൊരു അംശം ശരീരത്തിൽ ചെന്നാൽ പോലും അതിവേഗത്തിലുള്ള മരണമുണ്ടാകും. കൂടത്തായിയി മരിച്ചവരിൽ രണ്ട് വയസുകാരിയായ അൽഫൈൻ ഒഴികെ മറ്റെല്ലാവരും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. മരണങ്ങളിൽ സയനൈഡിൻെറ സാന്നിധ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
KCN എന്ന് രാസസൂത്രമുള്ള ഒരു സംയുക്തമാണ് പൊട്ടാസ്യം സയനൈഡ് (Potassium cyanide). പഞ്ചസാരയോടു സാമ്യമുള്ള, ജലത്തിൽ വളരെ നന്നായി ലയിക്കുന്ന, നിറമില്ലാത്ത, ക്രിസ്റ്റൽ രൂപത്തിലുള്ള ഒരു ലവണമാണ് ഇത്. സ്വർണ്ണഖനനത്തിലും ആഭരണമേഖലയിലും ഇലക്ട്രോപ്ലേറ്റിംഗിലും സയനൈഡ് ഉപയോഗിക്കുന്നു. കൂടത്തായിയിലെ മരണങ്ങൾക്ക് കാരണമായ സയനൈഡ് ജ്വല്ലറിയിൽ ജോലി ചെയ്യുന്നയാളാണ് ജോളിക്ക് നൽകിയതെന്നാണ് പൊലീസ് സംശയം.
സയനൈഡ് വിഷബാധയേൽക്കുന്നയാളിൻെറ മുഖം ചുവന്നുതുടുക്കുന്നതാണ് ആദ്യ ലക്ഷണങ്ങളിലൊന്ന്. രക്തത്തിലെ ഓക്സിജൻ ടിഷ്യുസിന് ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടാണിത്. പൊട്ടാസ്യം, സോഡിയം സയനൈഡ് എന്നിവയുടെ ഫലം സമാനമാണ്. വിഷബാധയോടുകൂടിയ ലക്ഷണങ്ങൾ വസ്തുവിന് ദഹനം സംഭവിക്കുന്നതിനുമുമ്പ് തന്നെ സയനൈഡ് ഉള്ളിൽചെന്ന വ്യക്തിയിൽ പ്രകടമാകുന്നു. വ്യക്തിക്ക് ബോധം നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. സെറിബ്രൽ ഹൈപോക്സിയ മൂലമാണ് സയനൈഡ് മൂലമുള്ള മരണം സംഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
