Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതന്നെക്കുറിച്ചുള്ള...

തന്നെക്കുറിച്ചുള്ള സീരിയൽ കാണണം;​​ കോടതിയിൽ ജോളിയുടെ അപേക്ഷ

text_fields
bookmark_border
തന്നെക്കുറിച്ചുള്ള സീരിയൽ കാണണം;​​ കോടതിയിൽ ജോളിയുടെ അപേക്ഷ
cancel

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക കേ​സി​ലെ ഒ​ന്നാം പ്ര​തി പൊ​ന്ന​മ​റ്റം ജോ​ളി​യാ​മ്മ ജോ​സ​ഫ്​ എ​ന്ന ജോ​ളി ത​ന്നെ​ക്കു​റി​ച്ചു​ള്ള സീ​രി​യ​ൽ കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​ക്ക്​ അ​പേ​ക്ഷ​ ന​ൽ​കി. 'കൂ​ട​ത്താ​യ്'​ എ​ന്ന പേ​രി​ൽ ഫ്ല​വേ​ഴ്​​സ്​ ടി.​വി​യി​ൽ വ​ന്ന സീ​രി​യ​ലി​ൽ ത​ന്നെ​യും കു​ടും​ബ​ത്തേ​യും മോ​ശ​മാ​യാ​ണ്​ ചി​ത്രീ​ക​രി​ച്ച​തെ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​‍െൻറ മു​ന്നോ​ടി​യാ​യി സീ​രി​യ​ലി​‍െൻറ സീ​ഡി അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന കാ​ണാ​ൻ അ​നു​വ​ദി​ച്ച്​ കി​ട്ട​ണ​മെ​ന്നു​മാ​ണ്​​ അ​പേ​ക്ഷ.

ക​ത്തി​ൽ പ​റ​ഞ്ഞ പ്ര​കാ​രം അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി കേ​സ്​ ഈ ​മാ​സം 30ലേ​ക്ക്​​ മാ​റ്റി. ജ​യി​ൽ സൂ​പ്ര​ണ്ട്​ മു​ഖേ​ന​യാ​ണ്​ അ​പേ​ക്ഷ ന​ൽ​കി​യ​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ.​ബി.​എ. ആ​ളൂ​രി​‍െൻറ അ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ്​ ജ​ഡ്​​ജി പി. ​രാ​ഗി​ണി നേ​ര​ത്തേ ത​ള്ളി​യി​രു​ന്നു.

​പ്രോ​സി​ക്യൂ​ഷ​നു​ വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ന്‍.​കെ. ഉ​ണ്ണി​കൃ​ഷ്ണ​​ൻ ഹാ​ജ​രാ​യി. മു​ഖ്യ​പ്ര​തി ജോ​ളി​ക്ക്​ ഹൈ​കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്​ സൂ​പ്രീം​കോ​ട​തി ഈ​യി​ടെ സ്​​റ്റേ ചെ​യ്​​തി​രു​ന്നു. ജോ​ളി​യു​ടെ മു​ൻ ഭ​ര്‍തൃ​പി​താ​വ് ടോം ​തോ​മ​സ്, ഭ​ര്‍തൃ​മാ​താ​വ് അ​ന്ന​മ്മ, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ന്‍ മ​ഞ്ചാ​ടി​യി​ല്‍ മാ​ത്യു, ജോ​ളി​യു​ടെ ര​ണ്ടാം ഭ​ര്‍ത്താ​വ് ഷാ​ജി​യു​ടെ മ​ക​ള്‍ ആ​ല്‍ഫൈ​ന്‍ എ​ന്നി​വ​രെ വ​ധി​ച്ചു​വെ​ന്ന​ത​ട​ക്കം ആ​റു കേ​സു​ക​ളാ​ണ്​ കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jolly koodathai
News Summary - Koodthai Jolly Against TV Serial
Next Story