Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2019 10:58 PM IST Updated On
date_range 11 Nov 2019 10:58 PM ISTകൂടത്തായി: ജോളി വീണ്ടും ജയിലിൽ; മാത്യു പൊലീസ് കസ്റ്റഡിയിൽ
text_fieldsbookmark_border
കൊയിലാണ്ടി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ വീണ്ടും ജയിലിലേക്കയ ച്ചു. കൂട്ടുപ്രതി എം.എസ്. മാത്യുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മഞ്ചാടി മാത്യു (67) വധക്കേസിൽ മുഖ്യപ്രതിയായ ജോളിയെ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് കൊയിലാണ്ടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണൻ ഹാജരാക്കിയത്. കസ്റ്റഡി അപേക്ഷ നൽകാത്തതിനാൽ ജോളിയെ ജില്ല ജയിലിലേക്ക് അയക്കുകയായിരുന്നു.
അൽഫൈൻ വധക്കേസിലാണ് രണ്ടാം പ്രതി കക്കാവയൽ മഞ്ചാടി വീട്ടിൽ എം.എസ്. മാത്യുവിനെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി അപേക്ഷയും സമർപ്പിച്ചാണ് തിരുവമ്പാടി സി.ഐ ഷാജു ജോസഫ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രജികുമാറിൽനിന്ന് സയനൈഡ് സംഘടിപ്പിച്ച് ജോളിക്ക് എത്തിച്ചുനൽകിയത് എം.എസ്. മാത്യു ആണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
മരിച്ച റോയി തോമസിെൻറ അമ്മാവെൻറ മകനാണ് ജ്വല്ലറി ജീവനക്കാരനായ മാത്യു. സിലി വധക്കേസിൽ മാത്യുവിെൻറ റിമാൻഡ് കാലാവധി ചൊവ്വാഴ്ച അവസാനിക്കും. താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതി, ഒന്നാം കോടതി എന്നിവിടങ്ങളിലെ മജിസ്ട്രേറ്റുമാർ അവധിയായതിനാലാണ് പ്രതികളെ കൊയിലാണ്ടി കോടതിയിൽ കൊണ്ടുവന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story