ശാസ്ത്രീയ പരിശോധന നടത്തും; പൊലീസിന് വെല്ലുവിളി
text_fieldsകോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിലെ യാഥാർഥ്യം മനസ്സിലാക്കുന്നതിനായി ശാസ്ത്രീയ പരിശോധനകൾ നടത്തും. ഫോറൻസിക് ഫലം ലഭിച്ചതിന് ശേഷം കൂടുതൽ ശാസ്ത്രീയ പരിശോധനകളിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത്.
സംശയത്തിൻെറ നിഴലിലുള്ളവരെ ബ്രെയിൻ മാപ്പിങ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് വിധേയമാക്കാൻ ആലോചിക്കുന്നുണ്ട്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസിൻെറ മകൻ റോയിയുടെ മരണത്തിന് കാരണമായ സൈനഡ് എത്തിച്ച ആളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കുന്ന നിയമ നടപടിക്രമങ്ങൾ പൊലീസിന് വെല്ലുവിളിയാണ്.
റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന് റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിെൻറ സഹോദരന് പുലിക്കയം സ്വദേശി റിട്ട. അധ്യാപകൻ പൊന്നാമറ്റം സക്കറിയയുടെ മകന് ഷാജുവിെൻറ ഭാര്യ സിലി, ഇവരുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അല്‍ഫോന്‍സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്‍ ഇടവേളകളിൽ മരിച്ചത്.
2002 ആഗസ്റ്റ് 22നാണ് അന്നമ്മ മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതോടെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. 2008 ആഗസ്റ്റ് 26ന് ഛര്‍ദ്ദിച്ച് അവശനായി ഭർത്താവ് ടോം തോമസും മരിച്ചു. 2011 സെപ്റ്റംബര്‍ 30ന് മകന് റോയ് തോമസും പിന്നാലെ ബന്ധു മാത്യുവും തുടർന്ന് ബന്ധു ഷാജുവിെൻറ കുഞ്ഞ് അൽഫോൺസും ആറു മാസത്തിനു ശേഷം അമ്മ സിലിയും മരിക്കുകയായിരുന്നു.
മരിച്ച ടോം തോമസിെൻറ ഇരുനില വീടും 38 സെൻറ് സ്ഥലവും ഉൾപ്പെടെ രണ്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കൾ തട്ടിയെടുക്കാൻ നടത്തിയ ശ്രമമാണ് ബന്ധുക്കളുടെ മരണത്തിൽ ആസൂത്രിക കൊലപാതകം എന്ന സംശയം ഉയർത്തിയത്. തുടർ മരണങ്ങൾക്കുപിന്നാലെ ബന്ധുവായ സ്ത്രീ ടോമിെൻറ സ്വത്തുക്കള്‍ക്ക് വ്യാജ ഒസ്യത്തുണ്ടാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
