Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂട്ടുപ്രതികൾ...

കൂട്ടുപ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന്​ പൊലീസ്​​;​ പ്രജുകുമാറിന്​ ജോളിയുമായി ബന്ധമില്ലെന്ന്​ ഭാര്യ

text_fields
bookmark_border
കൂട്ടുപ്രതികൾ സാമ്പത്തിക ലാഭമുണ്ടാക്കിയെന്ന്​ പൊലീസ്​​;​ പ്രജുകുമാറിന്​ ജോളിയുമായി ബന്ധമില്ലെന്ന്​ ഭാര്യ
cancel

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്​റ്റിലായ പ്രജുകുമാറിന്​ മുഖ്യപ്രതി ജോളിയുമായി യാതൊരു ബന് ധവുമുണ്ടായിരുന്നില്ലെന്ന്​ ഭാര്യ ശരണ്യ. വർഷങ്ങളായി രണ്ടാം പ്രതി എം.എസ് മാത്യുവുമായി പരിചയമുണ്ട്​. ആഭരണമാക്കുന്നതിനുള്ള സ്വർണം കടയിൽ എത്തിച്ചിരുന്നത്​ മാത്യുവാണ്​. പ്രജുകുമാറി​​െൻറ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു മാത്യു. എന്നാൽ മാത്യു കുഴപ്പക്കാരനാണെന്ന് ഇതുവരെ തോന്നിയിരുന്നില്ല. പ്രജുകുമാർ മാത്യുവിന്​ സയനൈ​ഡ്​ കൊടുത്തതായി അറിയില്ലെന്നും ശരണ്യ മാധ്യമങ്ങളോട്​ പറഞ്ഞു.

സ്വർണപണിക്കാരനായ പ്രജുകുമാർ സയനൈ​ഡ്​ കടയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അത്​ ദുരുപയോഗം ചെയ്​തിട്ടില്ല. സ്വർണകടയിൽ സൂക്ഷിച്ച സയനൈ​ഡ്​ ക്രൈംബ്രാഞ്ച്​ ഉദ്യോഗസ്ഥർക്ക്​ എടുത്തു കൊടുക്കുകയാണുണ്ടായത്​. സ്വർണത്തിന്​ നിറം കൂട്ടുന്നതിനാണ്​ ഇത്​​ ഉപയോഗിച്ചിരുന്നത്​. ആറുവർഷം മുമ്പാണ്​ തങ്ങൾ സ്വർണപണിക്ക്​ സയനൈ​ഡ്​ ഉപയോഗിച്ച്​ തുടങ്ങിയതെന്നും ശരണ്യ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട ഒരു കാര്യങ്ങളും ആദ്യം വിളിച്ചപ്പോൾ പൊലീസ്​ ചോദിച്ചിരുന്നില്ല. ഇപ്പോൾ പ്രജുകുമാറിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ശരണ്യ മീഡിയവണിൺ ചാനലിനോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekerala newskoodathai serial murderPranjukumar
News Summary - koodathai serial murder - Police trapped Pranjukumar - Kerala news
Next Story