Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൂടത്തായി കേസ്​:...

കൂടത്തായി കേസ്​: പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും

text_fields
bookmark_border
കൂടത്തായി കേസ്​: പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും
cancel

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിലെ മുഖ്യപ്രതി ജോളി ഉൾപ്പെടെയുള്ളവരെ ഹാജരാക്കാന്‍ താമരശ്ശേരി ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശം. ഒന്നാം പ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ നാളെ രാവിലെ 10 മണിക്ക് ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രൊഡക്ഷന്‍ വാറണ്ടും ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി പുറപ്പെടുവിച്ചു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വിട്ടു നൽകണമെന്ന്​ ആവശ്യപ്പെട്ട്​ ക്രൈം​ബ്രാഞ്ച്​ അപേക്ഷ നൽകിയിട്ടുണ്ട്​. ​തെളിവുകൾ ശേഖരിക്കുന്നതിനും മറ്റുമായി 15 ദിവസത്തേക്ക്​ കസ്​റ്റഡിയിൽ ലഭിക്കാനാണ്​ അപേക്ഷ നൽകിയിരിക്കുന്നത്​. കൊലപാതകങ്ങൾക്ക്​ പിന്നിൽ വൻ ആസൂത്രണം നടന്നിട്ടുണ്ട്​. കൊലപാതകങ്ങളുടെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം വേണം. കേസി​​െൻറ വേരുകൾ കട്ടപ്പനയിലും ഉണ്ടെന്നും ജോളിയെ കട്ടപ്പനയിലെത്തിച്ച്​ തെളിവെടുപ്പ്​ നടത്തേണ്ടതുണ്ടെന്നും പൊലീസ്​ കസ്​റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. കസ്​റ്റഡി ​അപേക്ഷ നാളെ പരിഗണിക്കും.

റിമാന്‍റിലുള്ള പ്രതി മാത്യുവിന്‍റെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. രണ്ടാം പ്രതിയായ മാത്യുവിനു വേണ്ടി ഇന്ന് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായിരുന്നു. മാത്യുവിന്‍റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്. മറ്റ്​ പ്രതികളായ ജോളിക്കോ പ്രജുകുമാറിനോ വേണ്ടി ഇതുവരെ അഭിഭാഷകര്‍ കോടതിയിൽ എത്തിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskoodathai deathsserial murder
News Summary - Koodathai serial murder- Kerala news
Next Story