Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.വി സീരിയലിന്​...

ടി.വി സീരിയലിന്​ കൂടത്തായി കൂട്ടക്കൊലയുമായി സാമ്യമെന്ന്​ പൊലീസ്​ ഹൈകോടതിയിൽ

text_fields
bookmark_border
ടി.വി സീരിയലിന്​ കൂടത്തായി കൂട്ടക്കൊലയുമായി സാമ്യമെന്ന്​ പൊലീസ്​ ഹൈകോടതിയിൽ
cancel

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതകവ​ുമായി സാമ്യം തോന്നിപ്പിക്കുന്ന സീരിയലാണ്​ ഒരു ടി.വി ചാനൽ സംപ്രേഷണം ചെയ ്യുന്നതെന്ന്​ പൊലീസ്​ ഹൈകോടതിയിൽ. ഇതി​ലെ കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും കൂടത്തായി കൂട്ടക്കൊലയെയും അതിലെ പങ്കാളികളെയുംകുറിച്ച്​ ഒാർമിപ്പിക്കുന്നതാണ്​. സ​്​ക്രിപ്​റ്റ്​ ലഭ്യമല്ലാത്തതിനാൽ മൊത്തം കഥയെക്കുറിച്ച്​ അറിയില്ല.

സാക്ഷികളെ സീരിയൽ സ്വാധീനിക്കുന്നുണ്ടോയെന്നോ ശരിയായ വിചാരണയെ ഇത്​ ബാധിക്കുന്നുണ്ടോയെന്നോ കോടതിക്ക്​ പരിശോധിച്ച്​ തീരുമാനിക്കാമെന്നും കോഴിക്കോട്​ റൂറൽ എസ്​.പി കെ.ജി. സൈമൺ സമർപ്പിച്ച സത്യവാങ്​മൂലത്തിൽ പറയുന്നു.

കൂടത്തായി കൊലപാതക സംഭവം സിനിമയും സീരിയലുമാക്കുന്നതിനെതിരെ കേസിലെ മുഖ്യസാക്ഷിയും കൂടത്തായി സ്വദേശിയുമായി ബാവ എന്ന മുഹമ്മദ് നൽകിയ ഹരജിയിലാണ് വിശദീകരണം. ഹരജി വിധിപറയാൻ മാറ്റിയ കോടതി, അതുവരെ സീരിയൽ പ്രദർശനത്തിനുള്ള സ്​റ്റേ തുടരാൻ നിർദേശിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKoodathai serialkoodathai
News Summary - koodathai serial -kerala news
Next Story